Latest News

ബോളിവുഡിന്റെ നിത്യഹരിത നായകന് ഇന്ന് പിറന്നാൾ

Published

on

കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും തങ്ങളുടെ പ്രിയ താരം ആമിർ ഖാന് പിറന്നാൾ ആശംസകളുമായി ആരാധകർ. ഇന്ന് 55 വയസ്സ് തികയുന്ന ആമിർ ഖാന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. 

1988 ൽ കയാമത് സെ കയാമത് തക് എന്ന സിനിമയിലൂടെ പ്രണയ നായകനായി ബോളിവുഡിൽ അരങ്ങേറിയ ആമിർ പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു.  സിനിമയിൽ എത്തി 32 വർഷങ്ങൾ പിന്നിടുമ്പോൾ കൃത്യമായി മുൻകൂട്ടി നിശ്ചയിച്ച സിനിമ വഴികളുടെ യഥാർഥ പാത്ത് ബ്രെക്കർ ആകുകയാണ് ആമീർ. സിനിമയുടെ നിലവാരം കൊണ്ടും ബോക്സ്‌ ഓഫീസ് പ്രകടനം കൊണ്ടും ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് ആയി. വെറുമൊരു ചോക്കലേറ്റ് ഹീറോ ഇമേജിൽ ബോളിവുഡിൽ തുടക്കമിട്ട ആമീർ ഖാൻ എന്ന നടന്റെ ഭാവി എന്താകും എന്നതിൽ അന്നേ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ പോരായ്മകളെ താൻ തന്നെ മനസ്സിലാക്കി അതിനെ മറികടന്ന് മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആമീർ ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറി. ഈ കാലയളവിൽ തന്നെ നടൻ,  നിർമ്മാതാവ്, സംവിധായകൻ ഒപ്പം സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ എല്ലാം അദ്ദേഹം ശ്രദ്ധ നേടി. ഒപ്പം ഓസ്കാർ എൻട്രി നേടിയ ലഗാൻ എന്ന ചിത്രവും അദ്ദേഹം ചെയ്തു. 

പി കെ എന്ന ചിത്രത്തിൽ അന്യഗ്രഹത്തിൽ നിന്നുമെത്തി മനുഷ്യർക്കൊപ്പം ജീവിക്കുന്ന കഥാപാത്രമായി ആമിർ

സാമൂഹിക പ്രതിബദ്ധതയും സ്ത്രീപക്ഷ വിഷയങ്ങൾ ചർച്ച ചെയുന്ന സിനിമകളിലൂടെയും അദ്ദേഹം ചൈന ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ ഇന്ത്യൻ സിനിമക്ക് വലിയ മാർക്കറ്റ് തുറന്നിട്ടു. ഇന്ത്യയിൽ നൂറു കോടി ഇരുന്നൂറു കോടി മുതൽ വേൾഡ് വൈഡ് ഒരു ഇന്ത്യൻ സിനിമക്ക് 1000 കോടി വരെ ബിസ്സിനെസ്സ് നേടാം എന്ന് കാണിച്ചു തന്നതും ആമീർ ഖാൻ ചിത്രങ്ങൾ ആണ്. ഇന്ത്യക്ക് പുറമെ മറ്റു പല രാജ്യങ്ങളിലും ഫാൻ ഫോളോവിങ് ഉള്ള നടൻ കൂടി ആണ് അമീർ. ഇന്ന് അമ്പത്തഞ്ചു വയസ്സ് പൂർത്തിയാകുന്ന അമീർ ഖാൻ ഇത് വരെ  സിനിമക്ക് സമ്മാനിച്ചത്  ഇന്ത്യൻ സിനിമയുടെ മുഖം മാറ്റി മറിക്കുന്ന കാലാനുവർത്തികൾ ആയ കലാ സൃഷ്ടികൾ ആണ്. ലഗാനും, താരേ സമീൻ പറും, ത്രീ ഇഡിയറ്റ്സും, ദങ്കലും, പികെയുമെല്ലാം അതിന് ഉദാഹരങ്ങൾ. ഇനി വരാനിരിക്കുന്നതും അതിലേറെ പ്രതീക്ഷകൾ ഉള്ള ചിത്രങ്ങൾ ആണ്. ഒപ്പം തന്നെ ഒരു സിനിമക്ക് വേണ്ടി ഇത്രയേറെ കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു നടനും നമുക്ക് ഉണ്ടാകില്ല.

ഏതായാലും വ്യത്യസ്തമായ പിറന്നാൾ സമ്മാനങ്ങൾ ആണ് ഇന്ന് ആരാധകർ ആമീർ ഖാന് സമ്മാനിച്ചത്. ഒപ്പം ആകസ്മികമായി സംഭവിച്ച തഗ്സ് ഓഫ്‌ ഹിന്ദുസ്ഥാന്റെ പരാജയത്തിൽ നിന്നും തിരിച്ചു വരവിനായി ആമീറിന്റെ പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർക്കൊപ്പം സിനിമ പ്രേമികളും..

ലാൽ സിംഗ് ചദ്ധ എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ആമിർ

0 Comments

  1. ererere

    May 25, 2018 at 5:39 pm

    rrfgdasf

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version