Latest News
ബോളിവുഡിന്റെ നിത്യഹരിത നായകന് ഇന്ന് പിറന്നാൾ

കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും തങ്ങളുടെ പ്രിയ താരം ആമിർ ഖാന് പിറന്നാൾ ആശംസകളുമായി ആരാധകർ. ഇന്ന് 55 വയസ്സ് തികയുന്ന ആമിർ ഖാന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ.

സാമൂഹിക പ്രതിബദ്ധതയും സ്ത്രീപക്ഷ വിഷയങ്ങൾ ചർച്ച ചെയുന്ന സിനിമകളിലൂടെയും അദ്ദേഹം ചൈന ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ ഇന്ത്യൻ സിനിമക്ക് വലിയ മാർക്കറ്റ് തുറന്നിട്ടു. ഇന്ത്യയിൽ നൂറു കോടി ഇരുന്നൂറു കോടി മുതൽ വേൾഡ് വൈഡ് ഒരു ഇന്ത്യൻ സിനിമക്ക് 1000 കോടി വരെ ബിസ്സിനെസ്സ് നേടാം എന്ന് കാണിച്ചു തന്നതും ആമീർ ഖാൻ ചിത്രങ്ങൾ ആണ്. ഇന്ത്യക്ക് പുറമെ മറ്റു പല രാജ്യങ്ങളിലും ഫാൻ ഫോളോവിങ് ഉള്ള നടൻ കൂടി ആണ് അമീർ. ഇന്ന് അമ്പത്തഞ്ചു വയസ്സ് പൂർത്തിയാകുന്ന അമീർ ഖാൻ ഇത് വരെ സിനിമക്ക് സമ്മാനിച്ചത് ഇന്ത്യൻ സിനിമയുടെ മുഖം മാറ്റി മറിക്കുന്ന കാലാനുവർത്തികൾ ആയ കലാ സൃഷ്ടികൾ ആണ്. ലഗാനും, താരേ സമീൻ പറും, ത്രീ ഇഡിയറ്റ്സും, ദങ്കലും, പികെയുമെല്ലാം അതിന് ഉദാഹരങ്ങൾ. ഇനി വരാനിരിക്കുന്നതും അതിലേറെ പ്രതീക്ഷകൾ ഉള്ള ചിത്രങ്ങൾ ആണ്. ഒപ്പം തന്നെ ഒരു സിനിമക്ക് വേണ്ടി ഇത്രയേറെ കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു നടനും നമുക്ക് ഉണ്ടാകില്ല.
ഏതായാലും വ്യത്യസ്തമായ പിറന്നാൾ സമ്മാനങ്ങൾ ആണ് ഇന്ന് ആരാധകർ ആമീർ ഖാന് സമ്മാനിച്ചത്. ഒപ്പം ആകസ്മികമായി സംഭവിച്ച തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയത്തിൽ നിന്നും തിരിച്ചു വരവിനായി ആമീറിന്റെ പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർക്കൊപ്പം സിനിമ പ്രേമികളും..

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
ererere
May 25, 2018 at 5:39 pm
rrfgdasf