Entertainment

ഖലിസ്ഥാനി ഭീകരയ്‌ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്

Published

on

രാജ്യത്തിനെതിരെയുള്ള ഖലിസ്ഥാനി ഭീകരയ്‌ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്ക് എതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. സിഖുകാർ അഖണ്ഡ ഭാരതമെന്ന ആശയത്തിന് പിന്തുണയുമായി രംഗത്ത് വരണമെന്നും, സിഖ് സമൂഹം ഖലിസ്ഥാനികളിൽ നിന്ന് സ്വയം വേർപെടുത്തണമെന്നും കങ്കണ റണാവത്ത് ആവശ്യപ്പെട്ടു.

ഖലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് പഞ്ചാബിൽ എന്റെ സിനിമകളെ അവർ ബഹിഷ്‌കരിച്ചത്. ഖലിസ്ഥാൻ ഭീകരത സിഖ് സമൂഹത്തിന്റെ മുഴുവൻ വിശ്വാസ്യതയെ ബാധിക്കും. മുൻകാലങ്ങളിലും ഖലിസ്ഥാനികൾ മുഴുവൻ സിഖ് സമൂഹത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഖലിസ്ഥാൻ ഭീകരർക്ക് ഒരു തരത്തിലുള്ള പിന്തുണയും ആവേശവും നൽകരുത്. ജയ് ഹിന്ദ്. നടി എക്‌സിൽ കുറിച്ചിരിക്കുന്നു.

ഖലിസ്ഥാൻ അനുകൂല പരാമർശം നടത്തിയ കനേഡിയൻ – പഞ്ചാബി ഗായകൻ ശുഭ്‌നീത് സിംഗിന്റെ ഇന്ത്യയിലെ സംഗീത പരിപാടി റദ്ദാക്കുകയുണ്ടായി. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ശുഭ്‌നീതിനെ സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുടരുന്നത് നിർത്തി. കേന്ദ്രസർക്കാരിന്റെ ശക്തമായ ഖലിസ്ഥാൻ വിരുദ്ധ നിലപാടിനെ പിന്തുണച്ച് നിരവധി സെലിബ്രേറ്റികളാണ് രാജ്യത്ത് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version