ബിഗ് ബോസ് നിർത്തുന്നു. കാരണം രജിത് കുമാർ?

Published

on

ഇന്ന് ഏറെ വിവാദത്തിൽ ആയിരിക്കുന്ന ബിഗ് ബോസ്സ് ഷോ നിർത്താൻ ഒരുങ്ങുന്നതായി സൂചന. എന്നാൽ ഇതിന് കാരണം ഇപ്പോൾ ബിഗ് ബോസ്സ് ഷോയുമായി ബന്ധപെട്ട്  ഉണ്ടായ വിവാദങ്ങൾ അല്ല,  മറിച്ച് കൊറോണയുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണമാണ് താത്കാലികമായി ബിഗ് ബോസ്സ് ഷോ നിർത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നാണ് ഏഷ്യാനെറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ബിഗ് ബോസ്സ് നിർമ്മാതാക്കൾ ആയ എൻഡമോൾ ഷൈൻ ഇന്ത്യയുടെ അറിയിപ്പിലാണ് ബിഗ് ബോസ്ഷോ നിർത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയാണ് തങ്ങൾക്ക് മുഖ്യം എന്നും അത്കൊണ്ടാണ് താൽകാലികമായി എൻഡമോൾ ഷൈൻ ഇന്ത്യ തങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നും അവർ അവരുടെ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചിട്ടുണ്ട്. 

ബിഗ് ബോസ് മത്സരാർത്ഥികൾ

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍ നല്‍കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം.  
ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളെ രസിപ്പിക്കാന്‍ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’- എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version