Latest News
‘ഭാരത് മാതാ കീ ജയ്’ വൈറലായി അമിതാഭ് ബച്ചന്റെ പോസ്റ്റ്
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനു പിറകെ നിരവധി പേരാണ് പിന്തുണയുമായി രംഗത്ത് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും പിന്തുണയുമായി വന്നു.
അമിതാഭ് ബച്ചൻ തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരം പങ്കുവച്ച പോസ്റ്റിൽ ‘ഭാരത് മാതാ കീ ജയ്’ എന്നാണ് കുറിച്ചിരിക്കുന്നത്. പോസ്റ്റിൽ ഇന്ത്യൻ പതാകയും ഉൾപ്പെടുത്തിയിരിക്കുന്നു. താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേര്‍ രംഗത്തുവരുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗും ഈ വിഷയത്തിൽ രംഗത്തെത്തി. ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്‌സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ ബാറ്ററുമായ വീരേന്ദര്‍ സെവാഗ്.