Culture
ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലത് – രാധാ മോഹൻ അഗർവാൾ
കോട്ടയം . ഹൈന്ദവ പുരാണങ്ങളെയും വേദങ്ങളെയും കുറിച്ച് മനസിലാക്കാൻ കഴിയില്ലെങ്കിൽ ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ. ഷംസീറിന്റേത് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശമാണ്. ഷംസീറിന് ഭാരതീയ സംസ്‌കാരത്തെപ്പറ്റി യാതൊന്നും അറിയില്ല. ഷംസീറിന്റെ പരാമർശം ഭാരതീയ സംസ്‌കാരത്തെ മുഴുവൻ അപമാനിക്കുന്നതാണ്. പുതുപ്പള്ളിയിലെ മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ വെച്ച് ഒരു ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷംസിറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ രാധാ മോഹൻ അഗർവാൾ പ്രതികരിച്ചിരിക്കുന്നത്.
മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാം പറഞ്ഞത് ചൂണ്ടിക്കാട്ടി രാധാ മോഹൻ അഗർവാൾ പറഞ്ഞത് ഇങ്ങനെ. ‘പ്ലാസ്റ്റിക് സർജറിയുടെ ഉപജ്ഞാതാക്കൾ ഭാരതീയരാണ്. ഷംസീറിന് ഇവിടെത്തെ പുസ്തകങ്ങളിലെ പരാമർശങ്ങൾ മനസിലാവുന്നില്ലെങ്കിൽ അറേബ്യയിൽ പോയി മൊഴിമാറ്റി സുശ്രുതസംഹിത വായിച്ച് മനസ്സിലാക്കട്ടെ മൂവായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ റൈനോപ്ലാസ്റ്റിയും ഓട്ടോപ്ലാസ്റ്റിയും അടക്കമുള്ള പ്ലാസ്റ്റിക് സർജറി രീതികൾ സുശ്രുത സംഹിതയിൽ വിവരിച്ചിട്ടുണ്ട്’
‘ആംഗ്ലോ മൈസൂർ യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന ഒരാളുടെ മൂക്ക് മുറിഞ്ഞ് പോയപ്പോൾ പാത്രം നിർമ്മിക്കുന്ന ഒരാളാണ് അദ്ദേഹത്തിന് ശസ്ത്രക്രിയയിലൂടെ മൂക്ക് വെച്ചുപിടിപ്പിച്ച് കൊടുത്തത്. ഷംസീറിന്റെ പരാമർശം മുഴുവൻ ഹൈന്ദവ സമൂഹത്തെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്നാൽ അതിൽ അത്ഭുതപ്പെടാ നൊന്നുമില്ല. കാരണം ഷംസീർ തലശേരിയിൽ നിന്നല്ലേ വരുന്നത്. തലശേരിയിൽ നിന്നാണ് പിണറായി വിജയനും വരുന്നത്. തലശേരിയിൽ വെച്ച് തന്നെയുണ്ടായ ഷംസീറിന്റെ പരാമർശത്തിൽ പ്രത്യേകത ഒന്നുമില്ല. ഇത് തലശേരി സിൻഡ്രോം ആണെന്നും രാധാ മോഹൻ അഗർവാൾ പറയുകയുണ്ടായി.