Entertainment

ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

Published

on

കൊച്ചി . നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകുകയും, ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌ത സാഹചര്യത്തിലാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്ക് വാങ്ങിയ അഡ്വാൻസ് തുക തിരിച്ച് നൽകും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും. നിർമാതാക്കൾ ഷെയിന്‍‌ നിഗവും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിർമാതാക്കൾ അറിയിക്കുന്നത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളനം നടത്തി ഇക്കാര്യം അറിയിച്ചിരുന്നത്.

സാങ്കേതിക പ്രവർത്തകർക്കും ആർട്ടിസ്റ്റുകൾക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിഎന്നാ ആരോപണത്തെ തുടർന്നായിരുന്നു നടപടി. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ഏപ്രിൽ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക് ഉണ്ടാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version