Latest News
പണം എടുക്കാൻ ഇനി എ ടി എം കാർഡ് വേണ്ട, യുപിഐ ഉപയോഗിച്ച് പണമെടുക്കാവുന്ന എടിഎം രാജ്യത്ത് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ
യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന 6,000 എടിഎമ്മുകൾ രാജ്യത്ത് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം ഒരു പൊതുമേഖല ബാങ്ക് തുടങ്ങുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്ന സേവനമാണ് ബാങ്ക് ഓഫ് ബറോഡ രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്നത്.
ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യമുണ്ട്. എടിഎമ്മിന്റെ ഡിസ്പ്ലേ സ്‌ക്രീനിൽ തെളിഞ്ഞ് വരുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സേവനം ബാങ്ക് ഓഫ് ബറോഡ നടപ്പാക്കിയിരിക്കുന്നത്.
എടിഎമ്മുകളിൽ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ കഴിയുന്ന ഇന്റർഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് പിൻവലിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് യാഥാർഥ്യമാക്കിയിട്ടുള്ളത്. എടിഎം സക്രീനിൽ തെളിഞ്ഞ് വരുന്ന യുപിഐ കാർഡ്ലെസ് ക്യാഷ് ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കണം. പിന്നീട് പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തണം. എടിഎം സ്‌ക്രീനിൽ തെളിഞ്ഞ് വരുന്ന ക്യൂആർ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാം.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു