Latest News
‘ആരാധനാലയങ്ങളിൽ എത്തുമ്പോൾ മനസിന് സമാധാനവും ആശ്വാസവും ലഭിക്കുന്നു’ സൈന നെഹ് വാൾ
ഭോപ്പാൽ . ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോഴും പ്രാർത്ഥനകൾ നടത്തുമ്പോഴും മനസിന് സമാധാനവും ആശ്വാസവും ലഭിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം സൈന നെഹ് വാൾ. ഉജ്ജൈൻ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെഹ് വാൾ. ക്ഷേത്ര സന്നിധിയിലെത്തി ചേർന്ന വേളയിൽ വല്ലാത്ത സന്തോഷമാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമെത്തിയ താരം ക്ഷേത്രത്തിൽ നടന്ന കാലേശ്വര ആരതിയിലും പങ്കെടുക്കുകയുണ്ടായി.
മഹാകാൽ ക്ഷേത്ര കമ്മിറ്റി വൻപിച്ച സ്വീകരണമാണ് സൈന നെഹ് വാളിനും കുടുംബത്തിനും നൽകിയത്. കാലേശ്വര ചിത്രവും ക്ഷേത്ര കമ്മിറ്റി സമ്മാനിച്ചു. കുട്ടിക്കാലം മുതൽ ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോഴും പ്രാർത്ഥനകൾ നടത്തുമ്പോഴും മനസിന് സമാധാനവും ആശ്വാസവും ലഭിക്കുന്നുവെന്ന് താരം പറഞ്ഞു.
സൈന നെഹ്വാളിനു പുറമെ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ദവാനും മഹാകാലേശ്വർ ക്ഷേത്ര ദർശനത്തിനായെത്തി.ക്ഷേത്രത്തിൽ നടന്ന ഭസ്മ ആരതിയിലും താരം പങ്കെടുത്തു. നടൻ അക്ഷയ് കുമാറിനൊപ്പമാണ് താരം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. 56-ാം പിറന്നാൾ ആഘോഷിക്കുന്ന അക്ഷയ് കുമാർ കുടുംബത്തൊടൊപ്പമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നത്.