Latest News

ഗാന്ധിജിയുടെയും അംബേദ്കറിന്റെയും ആത്മകഥയ്ക്ക് ഒപ്പം കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍

Published

on

കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ആത്മകഥ. സി പി എം നേതാവ് കെ കെ ശൈലജയുടെ ആത്മകഥ കുട്ടികൾ പടിക്കണമെന്നാണ് കണ്ണൂര്‍ സര്‍വകലാശാല തീരുമാനം. കുട്ടികൾ പേടിക്കേണ്ട സിലബസില്‍ പോലും രാഷ്ട്രീയവല്‍ക്കരണം നടത്തി സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസുകൾ നടത്താനാണ് സര്‍വകലാശാലയുടെ ശ്രമം. സംഭവത്തിൽ അധ്യാപകരടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാന്ധിജിയുടെയും അംബേദ്കറിന്റെയും ആത്മകഥയ്ക്ക് ഒപ്പം ആണ് കെ.കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെടുത്തി യിരിക്കുന്നത്.

‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ചേർത്തിരിക്കുന്നത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ സംഭവത്തിൽ ആരോപിച്ചു. ഇതോടെ സംഭവം വിവാദമായി.

സിലബസ് തയ്യാറാക്കിയത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്‌ഹോക് കമ്മിറ്റി മാത്രമാണ്. ബുധനാഴ്ചയാണ് സിലബസ് പുറത്തിറങ്ങിയത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം പോലും നടന്നിരിക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവന്നത്. ഗാന്ധിജിയുടെയും ഡോ. ബി ആര്‍ അംബേദ്കറുടേയും ആദിവാസി ക്ഷേമ പ്രവർത്തങ്ങളിലൂടെ ശ്രദ്ധേയയായ ആദിവാസി വനിത സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘സിലബസില്‍ പോലും രാഷ്ട്രീയവല്‍ക്കരണം നടത്താന്‍ വൈസ് ചാന്‍സലര്‍ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പുകളില്‍ തിരുകിക്കയറ്റാന്‍ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാന്‍സലറുടെ രാഷ്രീയവല്‍ക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിതെന്ന് കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും’ കെപിസിടിഎ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version