Latest News
സനാതന ധർമ്മത്തിനെ ആക്രമിക്കുന്നത് കോൺഗ്രസിന്റെ അറിവോടെ, ജെപി നദ്ദ
ന്യൂഡൽഹി . സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ കോൺഗ്രസിന്റെ അറിവോടെയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രതിപക്ഷ ഐക്യത്തിന്റെ യോഗത്തിന് ശേഷമാണ് സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവിന്റെ പ്രസ്താവന ഉണ്ടാവുന്നത്. മുംബൈയിലെ പ്രതിപക്ഷ സഖ്യ യോഗത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്നു. പിന്നാലെ പ്രിയങ്ക് ഖാർഗെയും അധിക്ഷേപവുമായി എത്തി. ഇപ്പോൾ ഡിഎംകെ മന്ത്രി പറയുന്നത് സനാതന ധർമ്മത്തിനെ എതിർക്കാനാണ് പ്രതിപക്ഷം സഖ്യം രൂപീകരിച്ചതെന്ന്. ഇത് രാഹുലിന്റെയും സോണിയയുടെയും കുബുദ്ധിയാണ്, ജെപി നദ്ദ പറഞ്ഞു.
സനാതന ധർമ്മത്തിനെതിരായ വിദ്വേഷത്തിന്റെ ചരക്കുകൾ സ്‌നേഹക്കടയുടെ പേരിൽ വിൽക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ സഖ്യവും കോൺഗ്രസും സോണിയയും രാഹുലും പറയണം? ഇക്കാര്യത്തിൽ കോൺഗ്രസും പ്രതിപക്ഷ സഖ്യവും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ജെപി നദ്ദ ആവശ്യപ്പെട്ടു. ഏതെങ്കിലും മതത്തെക്കുറിച്ച് ആക്ഷേപരമായ പ്രസ്താവനകൾ നടത്താൻ ഭരണഘടനയിൽ അവകാശമുണ്ടോ എന്ന് പറയണം? ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾക്ക് ഭരണഘടനയുടെ വകുപ്പുകളെക്കുറിച്ച് അറിയില്ലേ? വിദ്വേഷത്തിന്റെ ഈ മെഗാ മാൾ തുറന്നിരിക്കുന്നത് അധികാരത്തിന് വേണ്ടിയാണ്. ഇതിന് പിന്നിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണുള്ളത്, ജെപി നദ്ദ പറഞ്ഞു.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു