Latest News
ചിലർ അജണ്ട ഉണ്ടാക്കുന്നു, മറ്റുള്ളവർ അതിൽ വീഴുന്നത് അവസാനിച്ചു, യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
ന്യൂയോർക്ക് . ഏതാനും ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അവരിൽ വീഴുകയും ചെയ്യുന്ന കാലം അവസാനിച്ചുവെന്നും പ്രദേശിക സമഗ്രതയോടുള്ള ആദരവും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കലും രാജ്യങ്ങൾക്ക് പ്രധാനമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎൻ ജനറൽ അസംബ്ലിയിൽ.
ആഗോള ഐക്യദാർഢ്യം പുനഃസ്ഥാപിക്കുക എന്ന യുഎന്നിന്റെ പ്രമേയത്തിന് ഭാരതത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും പറഞ്ഞ എസ്. ജയശങ്കർ, നമ്മുടെ വിശ്വാസവും അഭിലാഷങ്ങളും ലക്ഷ്യങ്ങളും പങ്കുവെയ്‌ക്കുന്നോടൊപ്പം നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരം കൂടിയാണിതെന്നും ഓർമ്മിപ്പിച്ചു. തീർച്ചയായും, രണ്ടിനെയും സംബന്ധിച്ച് ഭാരതത്തിന് പങ്കുവെക്കാൻ ഏറെയുണ്ട് – എസ്. ജയശങ്കർ പറഞ്ഞു.
ഭാരതം ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി വിജയകരമായതിന് ശേഷം നടക്കുന്ന 78-ാമത് യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ‘ഭാരതത്തിന്റെ നമസ്തേ’ എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിക്കുന്നത്. ജി20 അദ്ധ്യക്ഷത വഹിക്കെ വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഭാരതം മാറിയെന്നും ആഫ്രിക്കൻ യൂണിയനെ ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധിച്ചെന്നും എസ്.ജയശങ്കർ പറഞ്ഞു. ചേരിചേരാ നയത്തിൽ നിന്നെല്ലാം വിട്ടുനിന്ന് വിശ്വമിത്രമായി ഭാരതം ഉയർന്നുവെന്നും അദ്ദേഹം യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു.
ലോകം ഇന്ന് അസാധാരണമായ പ്രക്ഷുബ്ധ കാലഘട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അസമത്വങ്ങളും ചില സംഭവവികാസങ്ങളും വികസ്വര രാജ്യങ്ങൾക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കുന്നു. ഭാവി കെട്ടിപ്പടുക്കുന്നതിന് ഇത് കൂടുതൽ ആഘാതം ഉണ്ടാക്കുന്നു. ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം മാറി. ലോകത്തിന് മുന്നിൽ ഒരു വിശ്വമിത്രമായി ഭാരതം ഉയർന്നിരിക്കുന്നു. നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഉത്തരവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എന്നും ഭാരതം വാദിക്കുന്നത്. കാലാകാലങ്ങളിൽ, യുഎൻ ചാർട്ടറിനോടുള്ള ബഹുമാനം ഭാരതം പ്രകടപ്പിക്കുന്നുണ്ട് – എസ്. ജയശങ്കർ പറഞ്ഞു.
എല്ലാ ചർച്ചകൾക്കും അജണ്ട ഉണ്ടാക്കുന്നതും മാനദണ്ഡങ്ങൾ നിർവചിക്കാൻ ശ്രമം നടത്തുന്നതും ചില രാഷ്‌ട്രങ്ങളാണ്. ഇത് തുടരാൻ കഴിയില്ല. നമ്മളെല്ലാം മനസ്സ് വെച്ചാൽ ന്യായവും നീതിപൂർവകവും ജനാധിപത്യപരവുമായ ഒരു ക്രമം തീർച്ചയായും ഉണ്ടാക്കാനാവും. അതിനായി ആദ്യം ഭരണനിർമ്മാതാക്കൾ ഭരണം നടത്തുന്നവരെ കീഴ്പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക ആണ് വേണ്ടത്. എല്ലാത്തിനുമുപരി, നിയമങ്ങൾ ബാധകമാകുമ്പോൾ മാത്രമേ പ്രവർത്തിക്കൂ. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദത്തെയും അക്രമത്തെയും വച്ചു പൊറുപ്പിക്കില്ല എന്നും എസ്. ജയശങ്കർ യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു