Latest News
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖർ
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യയിലെ ബി20 സമ്മേളനത്തിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖർ. വൈദഗ്ധ്യം കുറഞ്ഞവരെയും വൈദഗ്ധ്യം തീരെ നേടിയിട്ടില്ലാത്തവരെയും ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ഇത് പ്രാപ്തമാക്കും. സാങ്കേതിക- നിയമപരമായ സമീപനം സ്വീകരിച്ചുകൊണ്ട് ഡാറ്റ സ്വകാര്യതയ്ക്കും സംരക്ഷണത്തിനും വേണ്ടി ഇന്ത്യ അതിശയകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണെന്നും എൻ. ചന്ദ്രശേഖർ പറഞ്ഞു.
വൈദഗ്ധ്യം നേടിയതോ തീരെ വൈദഗ്ധ്യമില്ലാത്തതോ ആയ ആളുകളെ കൂടുതൽ പ്രാപ്തരാക്കുന്നതിന് എഐ സഹായിക്കും. അവർക്ക് കൂടുതൽ വിവര സാങ്കേതികവിദ്യയിലൂന്നിയ വൈദഗ്ധ്യം നേടിക്കൊടുക്കാൻ ഇത് ഉപകരിക്കും. ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് എഐ തൊഴിൽ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എഐ മൂലമുള്ള തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം എന്നിവയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉദാഹരണത്തിന്, എഐയുടെ സഹായത്തോടെ ഒരു നഴ്‌സിന് ഡോക്ടറുടെ ജോലിഭാരം കുറക്കാം. ഇതിനുള്ള ശേഷിയാണ് നമ്മൾ വർധിപ്പിക്കുന്നത്, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.
സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലും വ്യത്യസ്ത വിപണികളിലും എഐയുടെ സ്വാധീനം വിഭിന്നമായിരിക്കും. കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും എഐക്ക് ചെയ്യാൻ കഴിയും. അതിനാൽ ഇതിന്റെ ഗുണങ്ങൾ വ്യത്യസ്ത മേഖലകളിലും വ്യത്യസ്ത വിപണികളിലും വ്യത്യസ്തമായിരിക്കും. എല്ലായിടത്തും എഐ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോകുന്നു എന്നത് ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ആളുകളെ പ്രാപ്തരാക്കും. ആളുകളില്ലാത്ത വിപണികളിൽ അത് മനുഷ്യർക്ക് പകരമാകുകയും പ്രതീക്ഷിക്കുന്ന സേവനം നൽകുകയും ചെയ്യുമെന്നും എൻ. ചന്ദ്രശേഖർ പറഞ്ഞു