Entertainment

രശ്മികയും രക്ഷിതും വീണ്ടും ഒന്നിക്കാൻ പോവുകയാണോ? എന്ന് ആരാധകർ

Published

on

പ്രണയവും പ്രണയ നഷ്ടവും സാധാരണമാണ്. എന്നാൽ പിരിഞ്ഞവർ തമ്മിൽ സൗഹൃദം സൂക്ഷിക്കുന്നത് ഈ കാലഘട്ടത്തിന്റെ പ്രേത്യേകതയാണ്. തെന്നിന്ത്യൻ താര സുന്ദരി രശ്മികയും താരത്തിന്റെ ഭർത്താവാകേണ്ടിയിരുന്ന രക്ഷിത് ഷെട്ടിയും ആക്കൂട്ടത്തിൽ പെടുകയാണ്. ഇരുവരും പിരിഞ്ഞതോടെ കരിയറിൽ ഒന്ന് കൂടെ തിളങ്ങുകയായിരുന്നു. നല്ല സുഹൃത്തുക്കൾ ആയി തുടരാൻ ഇരുവർക്കും സാധിക്കുന്നു എന്ന് രക്ഷിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘സപ്ത സാഗരദാച്ചേ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് രക്ഷിത് ഷെട്ടി, രശ്മികയുമായി സൗഹൃദത്തിൽ ആവുന്നത്. പിന്നീട് സൗഹൃദം വളർന്നു പ്രണയത്തിലും വിവാഹ നിശ്ചയത്തിലും വരെ എത്തുകയായിരുന്നു.പുതിയ ചിത്രവുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ചില മറുപടികൾ പറഞ്ഞത്. രശ്മികയും രക്ഷിത്തും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. അദ്ദേഹം പറഞ്ഞ മറുപടി വൈറൽ ആവുകയാണ്.

‘അതെ, ഞാനും രശ്മികയും ഇപ്പോഴും ബന്ധമുണ്ട്, അതിനെന്താണ് എന്ന ഭാവത്തിലായിരുന്നു രക്ഷിതിന്റെ മറുപടി. അവർക്ക് സിനിമാ ലോകത്ത് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. അതനുസരിച്ച്, അവൾ ആ സ്വപ്നത്തിലേക്ക് നീങ്ങി. അവൾ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റാനുള്ള ഇച്ഛാശക്തി അവൾക്കുണ്ട്. അവളുടെ നേട്ടത്തിനായി നമുക്ക് ഒപ്പം നിക്കാം എന്നായിരുന്നു രക്ഷിത് പറഞ്ഞത്’

കരിക്ക് പാർട്ടി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയത്തിൽ ആവുന്നത്. അത് പിന്നീട് സൗഹൃദമായും പ്രണയമായും വളർന്നു. വിവാഹ നിശ്ചയം വരെ എത്തി. 2017ൽ വീരാജ്പേട്ടയിൽ വച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. 2018 ൽ ഈ ബന്ധം വേണ്ടെന്നു വെക്കുകയായിരുന്നു ഇരുവരും. തുടർന്നു കടുത്ത സൈബർ ആക്രമണത്തിലൂടെയാണ് രശ്മിക കടന്നു പോയത്.

പിന്നീട് രക്ഷിത് അപേക്ഷയുമായി മുന്നോട്ടുവരികയായിരുന്നു. അദ്ദേഹം നിർമിക്കുന്ന നാല് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. കൂടാതെ ഒരു ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തയ്യാറാക്കുന്നുണ്ട്. രാഷ്മികയാവട്ടെ നടി എന്ന നിലയിൽ മികച്ചൊരു കരിയർ പടുത്തുയർത്താനുള്ള ശ്രമത്തിലാണ്. പരസ്പ്പരം വെറുപ്പും ശത്രുതയും വാരി വിതറുന്നതിനു പകരം അടുത്ത സൗഹൃദം നിലനിർത്തുന്ന ഇവർ സിനിമക്കാർക്ക് മാത്രമല്ല മറ്റുള്ളവർക്കും മാതൃകയാണ് എന്ന് വേണം പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version