Entertainment
അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്‍ക്കം ഉണ്ടായി, അപർണ ഭർത്താവിനെ കുപ്പികൊണ്ട് തലക്കടിച്ചു
തിരുവനന്തപുരം . സിനിമ – സീരിയല്‍ താരം അപര്‍ണാ നായർ ജീവനൊടുക്കിയ ദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായാതായി ഭർത്താവ് സഞ്ജിത്തിന്റെ മൊഴി. സംഭവദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായെന്നാണ് സഞ്ജിത്ത് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. വാക്കുതർക്കത്തിനിടെ അപർണ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയില്‍ ഉണ്ട്. അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസ്സുകാരി മകളും മൊഴിനല്‍കിയതായും കരമന പോലീസ് പറഞ്ഞു.
സിനിമ – സീരിയല്‍ താരം അപര്‍ണാ നായർ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായ പിറകെ കുപ്പികൊണ്ട് തലക്ക് അടിയേറ്റതോടെ സഞ്ജിത്ത് കുട്ടിയുമായി വീട്ടില്‍നിന്നിറങ്ങിപ്പോകുകയായിരുന്നു. എന്നാൽ മേട്ടുക്കടയിലെത്തിയപ്പോള്‍ അപര്‍ണ ആത്മഹത്യക്കു ശ്രമിച്ചുവെന്ന് വീട്ടുകാര്‍ വിളിച്ച് പറഞ്ഞ തോടെയാണ് സഞ്ജിത്ത് മടങ്ങി വരുന്നത്.
അപര്‍ണാ നായരുടെ മരണത്തിനു പിന്നിൽ കൂടുതൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ടുവർഷം മുൻപ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു.അന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരും റിമാൻഡിലായിരുന്നു. അന്ന് ഇരവിപുരം പോലീസാണ് കേസെടുക്കുന്നത്. ജീവിതം നിരാശാപൂർണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളായിരുന്നു അപർണ മരണത്തിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നത്.