Latest News

സിപിഎം അഖിലേന്ത്യ ആസ്ഥാനത്ത് രാജ്യവിരുദ്ധ കൂട്ടായ്മ, ഡൽഹി പോലീസ് ഗേറ്റ് അടച്ച് പൂട്ടി

Published

on


ന്യൂഡൽഹി . സിപിഎം അഖിലേന്ത്യ ആസ്ഥാനമായ സുർജിത് ഭവനിൽ രാജ്യവിരുദ്ധ കൂട്ടായ്മയായ വി-20 തടഞ്ഞ് ഡൽഹി പോലീസ് ഗേറ്റ് അടച്ച് പൂട്ടി. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെയും കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്ത എൻജിഒകളെയും കൂട്ട് പിടിച്ചാണ് വി-20 നടത്തുന്നത്

സിപിഎം നടത്തുന്ന രാജ്യ വിരുദ്ധ കൂട്ടായ്മയിൽ മുഖ്യമായും പങ്കെടുക്കുന്നത് കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളടക്കമുള്ളവരാണ്. കഴിഞ്ഞ ദിവസം മേധാ പട്കറാണ് രാജ്യവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. അടുത്ത മാസം 9, 10 തീയതികളിൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി -20 ഉച്ചകോടി നടക്കുന്ന സമയത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് വി-20 യുടെ ശ്രമം എന്നാണു ആക്ഷേപം. കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കം പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. സിപിഎം ദേശീയ നേതാക്കൾ ആസ്ഥാനത്ത് ഉണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപോർട്ടുകൾ. കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്ത എൻജിഒകളും കൂട്ടായ്മയുടെ ഭാഗമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version