Latest News
ടിടിഇക്ക് നേരെ മലബാർ മേഖലയിൽ വീണ്ടും ട്രെയിനിൽ ആക്രമണം
കോഴിക്കോട് . ടിടിഇക്ക് നേരെ മലബാർ മേഖലയിൽ വീണ്ടും ട്രെയിനിൽ ആക്രമണം. കോഴിക്കോട് വടകരയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്. എസ് 10 കോച്ചിൽ വച്ച് മദ്യ ലഹരിയിൽ ആയിരുന്ന അക്രമി ടിടിഇയ്‌ക്ക് നേരെ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.
പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്. പ്രതി ബിജുകുമാറിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. കത്തി വീശുന്നതിനിടെ ഋഷിയുടെ കഴുത്തിൽ പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന ബിജുകുമാറിനെ കണ്ണൂരിലേയ്‌ക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ നിന്നും ഇറക്കി വിട്ടിരുന്നു. തുടർന്നാണ് ഇയാൾ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലെ എസ്10 കോച്ചിലേയ്‌ക്ക് കയറിപറ്റുന്നത്.
ടിക്കറ്റില്ലാത്തതിനാൽ ഇറങ്ങണമെന്ന് ടിടിഇ ആവശ്യപ്പെട്ടിരുന്നു. ശേതുടർന്ന് ആർപിഎഫിനെ വിവരമറിയിച്ചു. അടുത്ത സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഇയാളെ പിടികൂടി. തന്റെ ബാഗ് ട്രെയിനിനുള്ളിലാണെന്ന് പറഞ്ഞ് ആർപിഎഫിന്റെ അനുവാദത്തോടെ കോച്ചിനുള്ളിൽ കയറിയ അക്രമി ട്രെയിൻ പുറപ്പെട്ടെങ്കിലും പുറത്തിറങ്ങിയില്ല. പിന്നീന് ഋഷി ശശീന്ദ്രനാഥ് അടുത്ത സ്റ്റേഷനായ വടകരയിലെ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസവും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. മംഗളുരു -ചെന്നൈ എക്സ്പ്രസിൽ വനിതാ ടിടിഇയെ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. ടിടിഇ രജിതയ്‌ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.