Entertainment
ഗോപിക്കൊപ്പം നെഞ്ചോട് ചേർന്ന് മറ്റൊരു സുന്ദരി, സോഷ്യൽ മീഡിയയിൽ ചർച്ച
സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ ശ്രദ്ധേയനാണ്. ഗോപി സുന്ദറിന്റെ മികച്ച ഗാന സൃഷ്ടിയെക്കാൾ കൂടുതൽ പേരും ഇന്ന് ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ്. ആദ്യ വിവാഹവും, വേർപിരിയലും പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇപ്പോഴാവട്ടെ പുത്തൻ വിശേഷം എത്തിയിരിക്കുകയാണ്.
ഇപ്പോൾ പുതിയ ചർച്ച ആയിരിക്കുന്നത് ഗോപിക്ക് ഒപ്പം എത്തിയ പ്രിയ നായരേ കുറിച്ചാണ്. പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആരാണ് ആ സുന്ദരി എന്നറിയാൻ ആയിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യം., ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടുകയായിരുന്നു. പ്രിയ ആർട്ടിസ്റ്റാണ് എന്ന് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.
അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിത യാത്ര ആരംഭിക്കുന്നത്. എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ചിലർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വാർത്തകൾ അതിരുവിട്ടതോടെ അമൃതയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവുമായി ഗോപി എത്തുകയും ഉണ്ടായി.
അതേസമയം, ഗോപി സുന്ദർ പ്രിയയുമായി ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള പ്രചാരണം ശരിവയ്ക്കുന്ന ഒന്നും ഇവർ തമ്മിൽ ഇല്ലെന്ന് ചിത്രങ്ങളിലൂടെ മനസിലാക്കാനാവും. പതിനൊന്ന് ആഴ്ചകൾക്ക് മുൻപുള്ള ഒരു ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ച ‘Happy 16 ഗോപ്സ്’ എന്ന ക്യാപ്‌ഷനിൽ ചുറ്റിപ്പറ്റിയാണ് കഥകൾ വന്നത്.ഈ റിലേഷനിൽ എന്തോ ഒന്ന് ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.