Crime
കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ദേശവിരുദ്ധരുടെ ആക്രമണം
കണ്ണൂരിൽ വീണ്ടും വന്ദേഭാരത് ട്രെയിനിന് നേരെ ദേശവിരുദ്ധരുടെ ആക്രമണം. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരതിന് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെടുന്നത്. തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് 3.43നും 3.49നും ഇടയിലാണ് കല്ലേറുണ്ടാവുന്നത്.
സി8 കോച്ചിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. സംഭവത്തിൽ ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തി. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്നാണ് യാത്രക്കാർ പറഞ്ഞിരുന്നത്. ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. സംഭവത്തിൽ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കല്ലേറിൽ തകർന്ന ഗ്ലാസില്‍ താത്കാലികമായി സ്റ്റിക്കര്‍ ഒട്ടിച്ചാണ് ട്രെയിന്‍ യാത്ര തുടരുന്നു വരുന്നത്.
രണ്ട് ദിവസം മുമ്പും കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന തുരന്തോ എക്‌സ്പ്രസിനു നേരെ രാവിലെ പതിനൊന്ന് മണിയോടെ ആക്രമണം ഉണ്ടായി. ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും മധ്യേ കണ്ണൂരിലും കാസര്‍കോട്ടുമായി 3 ട്രെയിനുകള്‍ക്കു നേരെയും കല്ലേറ് നടന്നു. ട്രെയിനുകൾക്ക് നേരെയുള്ള ദേശ വിരുദ്ധ ശക്തികളുടെ ആക്രമണം കണ്ണൂർ, തലശേരി മേഖലയിൽ വർധിച്ചു വരുകയാണ്.