Latest News
അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു
ന്യൂഡൽഹി . ബിജെപി ദേശീയ സെക്രട്ടറിയും കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനുമായ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. അനിൽ ആന്റണിയെ നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവിന്റെ സംഘടനാ ചുമതല കൂടി വഹിക്കുമെന്ന് നഡ്ഡ പറഞ്ഞു. നേരത്തെ, ദേശീയ സെക്രട്ടറിയായി അനിൽ ആൻ്റണിയെ ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും.
ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയായും തുടരും. മുന്‍പ് കോണ്‍ഗ്രസിലായിരുന്ന അനിൽ ആന്റണി, മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായി, കോൺഗ്രസ് പാർട്ടിയുടെ എല്ലാ പദവികളില്‍നിന്നും രാജിവെക്കുകയായിരുന്നു. തുടർന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വി മുരളീധരനുമൊപ്പം ഡല്‍ഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയാണ് ഉണ്ടായത്.