Culture
സനാതനധര്‍മ്മം ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം, രചനാ നാരായണൻകുട്ടി

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണിതെന്ന് നടി രചന നാരായാണന്‍കുട്ടി. സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകളും യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകളും ഇനി ഇവിടെ പ്രവര്‍ത്തിക്കാൻ പോകുന്നില്ലെന്നും രചന നാരയണൻകുട്ടി പറഞ്ഞിരിക്കുന്നു. സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടണം എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ ഫേസ് ബൂക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് രചന.
രചന നാരായാണന്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ. സനാതന ധർമ്മം! പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത് ? മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന “ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ” എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്‌തരായി.
സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.
അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ “നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക” എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല – മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!
സനാതന ധർമ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് “നമ്മുടെ” വഴി എന്നൊന്നില്ല. “നമ്മുക്ക്” അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! “എന്താണോ ഉള്ളത് അത്” – അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ “this is it” എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല) NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ! സ്നേഹം
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച