Crime
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ആളൊഴിഞ്ഞ വസതിക്കു നേരെ ആക്രമണം,തടഞ്ഞു പോലീസ്
ഇംഫാൽ∙ മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ആളൊഴിഞ്ഞ വസതിക്ക് നേരെ ഉണ്ടായ ആക്രമണം തടഞ്ഞു പോലീസ്. ഹെയിൻഗാങിലുള്ള മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്ക് നേരെ ഉണ്ടായ ആക്രമണശ്രമം, ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ് പൊലീസ് തടഞ്ഞത്. ബിരേൻ സിങ്ങിന്റെ സ്വകാര്യ വസതിക്ക് 150 മീറ്റർ അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധിക്കാരെ തടയുകയായിരുന്നു.
സ്വകാര്യവസതിക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ ഉണ്ടായിരുന്നെങ്കിലും, ആരും താമസിക്കുന്നില്ല. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേൻ സിങ് താമസിച്ചു വരുന്നത്. ആൾക്കൂട്ടം മുഖ്യമന്ത്രിയുടെ വീടിനുനേരെ രണ്ടു സംഘങ്ങളായാണ് എത്തിയതെന്നു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുത കർമ സേന നിരവധി തവണ കണ്ണീർ വാതകം പ്രയോഗിക്കുകയും, പ്രദേശത്തുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെഡയ്തിരുന്നു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് സമീപത്തായി നിരവധി ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു