Entertainment

ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് പാപ്പു ഇപ്പോഴും കരയും, ട്രോമയിലുള്ള അമ്മ, അതിജീവന കഥ പറഞ്ഞ് അമൃത സുരേഷ്

Published

on

പ്രിയപ്പെട്ടവരുടെ മരണം ജീവിതത്തിൽ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത്തരം വിഷമതകളിലൂടെ കടന്നു പോവുകയാണ് ഗായിക അമൃത സുരേഷും കുടുംബവും. അമൃതക്കും സഹോദരിക്കും സുഹൃത്തുകൂടിയായ അച്ഛനെ നഷ്ടപ്പെട്ടു. അപ്പാപ്പൻ എന്നാണ് അമൃതയുടെ മകളുൾപ്പെടെ അച്ഛനെ വിളിച്ചിരുന്നത്.

അച്ഛന്റെ മരണം മോളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു ഇപ്പോഴും അവൾ കരയും. ഈ അവസ്ഥയിൽ നിന്നും ഒരാശ്വാസമാകുവാൻ യാത്ര തന്നെയാണ് സഹായിച്ചത്. ആദ്യം പോയത് കാനഡക്കാണ്. പാട്ട് പാടുക എന്നത് മാത്രമേ അറിയുകയൊള്ളൂ! പുറത്ത് പോവുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോൾ അമൃതയും മകൾ പപ്പുവും ഗോവയിലാണ്. പുതിയ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നു.

മൂന്ന് നൈറ്റ് ചിൽ ചെയ്ത് തിരിച്ച് പോവുകയാണ് ലക്ഷ്യം. അച്ഛന്റെ മരണശേഷം ഇപ്പോഴാണ് അമ്യതക്കും സഹോദരി അഭിക്കും പരിപാടികൾക്കായി പുറത്ത് പോകാൻ അവസരം കിട്ടിയത്. മൈൻഡ് എൻകേജിടായി എന്നാൽ അമ്മയും പാപ്പുവും തനിച്ച് വീട്ടിലാണ്. അച്ഛന്റെ മരണശേഷം ലഭിച്ച അവസരങ്ങൾ അനുഗ്രഹമായി കാണുകയാണിപ്പോൾ.

അത്രക്ക് ഡീപ്പാണ് അച്ഛനുമായി ഉണ്ടായിരുന്ന ബന്ധം. അമൃതം ഗമയയുടെ ഇനീഷ്യൽ സ്റ്റേജിൽ അച്ഛനും കൂടെയുണ്ടായിരുന്നു. ഞങ്ങളെ പാട്ടുപടിപ്പിക്കുന്നത് അച്ഛന്റെ താൽപ്പര്യത്തിലാണ്. അച്ഛനെ മിസ് ചെയ്യുന്നു. അപ്പാപ്പ് എന്ന് വിളിച്ച് മകൾ ഉറക്കത്തിൽ ഉണരുന്നത് പതിവായപ്പോൾ ആണ്. ഒന്നും ആലോചിക്കാതെ ഗോവയിലേക്ക് പോന്നത്. ഇപ്പോഴും ട്രോമയിലുള്ള അമ്മ, അതിജീവന കഥ പറയുകയാണ് അമൃത.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version