Entertainment
ദയ അശ്വതിയ്ക്കും ഒരു യൂട്യൂബ് ചാനലിനും എതിരെ പോലീസിൽ പരാതി നൽകി അമൃത സുരേഷ്
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ള ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലെ ചില വിഷയങ്ങളുടെ കാര്യത്തിൽ അമൃതയെ സോഷ്യൽ മീഡിയ പലപ്പോഴും ആക്രമിക്കാരും ഉണ്ട്.
തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ച ഒരു യൂട്യൂബ് ചാനലിനും ബിഗ് ബോസ് ഫെയിം ദയ അശ്വതിയ്ക്കുമെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത സുരേഷ് ഇപ്പോൾ. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ അമൃത പരാതി നൽകുകയും ഇതിന്റെ രേഖകൾ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയുമാണ്.
ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെ കഴിഞ്ഞ രണ്ട് വർഷമായി അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് ആരോപിക്കുന്നത്. ഇതിനെതിരെ നടപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്നും ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
മിസ്ട്രി മലയാളി എന്ന യൂട്യൂബ് ചാനലിലിനെതിരെയാണ് അണ് മറ്റൊരു പരാതി. ‘അമൃതയുടെ മകൾ മരിച്ചു’ എന്ന തരത്തിൽ ഒരു വാർത്ത ഈ ചാനൽ കൊടുത്തിരുന്നു. ഒരു കന്നഡ താരത്തിന്റ മകൾ മരിച്ചതായിരുന്നു വാർത്ത. എന്നാൽ മലയാളത്തിലെ അമൃത ഉൾപ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോ നൽകി കൊണ്ടാണ് വാർത്ത കൊടുത്തത്.
തന്റെ വ്യക്തിത്വമാണ് യൂട്യൂബ് ചാനൽ ക്ലിക്ക് ബൈറ്റിന് വേണ്ടി ചൂഷണം ചെയ്തത് എന്നാണ് അമൃത ആരോപിക്കുന്നത്. എന്റെ കുടുംബത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ, വേദനിപ്പിക്കുന്ന ഗോസിപ്പുകൾ എല്ലാം വളരെ കാലമായി സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളേയും അതിലേക്ക് വലിച്ചിഴച്ചു. നിശബ്ദത അവസാനിപ്പിക്കുകയാണെന്ന് അമൃത കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഈ യൂട്യൂബ് ചാനലിനെതിരെ സഹോദരി അഭിരാമി സുരേഷും രംഗത്ത് വന്നിരുന്നതാണ്. മരണ വാർത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം മൃഗീയമാണെന്നാണ് അഭിരാമി പറഞ്ഞിരുന്നത്.
(വൽകഷ്ണം: ദയ അശ്വതിയുടെ വിചാരം എന്താണ്? അമൃതയെയും കുടുംബത്തെയും പിന്തുടർന്ന് ചൊറിയാൻ തുടങ്ങിയിട്ട് കുറേ നാളായി, ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവശ്യമുണ്ട് )