Culture

സരയൂ നദിക്കരയിൽ രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്ര മ്യൂസിയം വരുന്നു

Published

on

ലക്നൗ . അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയിൽ രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം പറയുന്ന മ്യൂസിയം നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിൽ വിപുലമായ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും തുടരുമ്പോൾ, ഇവിടെ ചരിത്രം പറയുന്ന മ്യൂസിയം കൂടി നിർമ്മിക്കുകയാണ് സർക്കാർ.

ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മ്യൂസിയത്തെ പറ്റി ചർച്ച ചെയ്തിരുന്നു. യോഗത്തിൽ അയോദ്ധ്യയിലെ ഭരണസമിതി ഉദ്യോഗസ്ഥർ മ്യൂസിയത്തെക്കുറിച്ചുള്ള അവതരണം നടത്തിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.

നിർദിഷ്ട മ്യൂസിയത്തിനായി അയോധ്യ ഭരണകൂടം നഗരത്തിൽ നിരവധി സ്ഥലങ്ങൾ കണ്ടെത്തി. ഭൂമി അന്തിമമാക്കുന്നതിന് ആർക്കിടെക്റ്റുകളുടെ ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ‘രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം മ്യൂസിയം പ്രദർശിപ്പിക്കും. ഇത് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയുടെ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ സംസ്കാരവും ചരിത്രവും പ്രതിഫലിപ്പിക്കുകയും ചെയ്യും’ പദ്ധതിക്ക് ബജറ്റ് ഉടൻ അനുവദിക്കും. അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.

സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയാണ് പദ്ധതിയ്‌ക്കായി സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമരൂപം ആയാൽ പദ്ധതി കൈകാര്യം ചെയ്യുന്ന സംസ്ഥാന ടൂറിസം വകുപ്പിന് ഭൂമി കൈമാറും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് പദ്ധതി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. 30,923 കോടി രൂപയുടെ 263 പദ്ധതികളാണ് അയോധ്യയിൽ ഇപ്പോൾ നടന്നു വരുന്നത്. റോഡുകളുടെയും ഹൈവേകളുടെയും വീതി കൂട്ടൽ, പുതിയ ഔട്ടർ റിങ് റോഡ്, അയോദ്ധ്യ വിമാനത്താവളം, നവീകരിച്ച റെയിൽവേ, ബസ് സ്റ്റേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version