Entertainment

അടച്ചിട്ട മുറിയിൽ മറ്റാരും കാണാതെ കാജോളിനെ ചുംബിച്ച് അലി ഖാൻ

Published

on

തന്റെ അഭിനയ ജീവിതത്തിൽ കഴിഞ്ഞ 29 വർഷമായി തുടർന്ന് വന്നിരുന്ന നോ കിസിംഗ് പോളിസിയിൽ ‘ദി ട്രയല്‍’ എന്ന സീരീസിലൂടെ മാറ്റം വരുത്തിയ ബോളിവുഡിന്റെ ഇഷ്ടതാരമായ കാജോളിന്റെ ഒടിടി അരങ്ങേറ്റവും അതിലെ ചുംബനരംഗവുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. ഈയിടെ പുറത്തിറങ്ങിയ ‘ദി ട്രയല്‍’എന്ന സീരീസിലൂടെയായിരുന്നു കാജോളിന്റെ ഒടിടി അരങ്ങേറ്റം. സീരീസിലെ കാജോളിനൊപ്പമുള്ള ചുംബനരംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ബ്രിട്ടീഷ് പാക് താരം അലി ഖാൻ പറഞ്ഞതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കാജോൾ തനിക്ക് പ്രിയപ്പെട്ട നടിയാണെന്നും അവരോടു തനിക്ക് ക്രഷ് ഉണ്ടെന്നും അലി ഖാൻ പറഞ്ഞിരുന്നു. സീരീസിലെ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ രണ്ട് പേർക്കും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായില്ലെന്നാണ് പറയുന്നത്. ഫ്രഞ്ച് കിസ് ആയിരുന്നു സ്ക്രിപ്റ്റിൽ പറഞ്ഞിരുന്നത്. വളരെ പ്രൊഫഷനലായാണ് രംഗം ഷൂട്ട് ചെയ്തതെന്നും അലി ഖാൻ പറയുന്നു. ഷൂട്ടിങ്ങിന് മുമ്പ് കാജോളുമായി ഈ രംഗത്തെ പറ്റി ചർച്ച ചെയ്തിരുന്നു. സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള അടച്ചിട്ട മുറിയിലാണ് രംഗം ചിത്രീകരിച്ചത്, അലി ഖാൻ പറയുന്നു.

റീടേക്കുകൾ ഒഴിവാക്കാൻ വേണ്ടി രംഗം നേരത്തെ റിഹേഴ്സൽ ചെയ്തിരുന്നു. രണ്ടു പേർക്കും നാണക്കേടോ മടിയോ ഉണ്ടായിരുന്നില്ല. അത്ര പ്രൊഫഷണലായാണ് ആ രംഗം ചിത്രീകരിച്ചത്. ഷൂട്ടിന് ശേഷം കജോലിനോട് ഒക്കെ അല്ലെ എന്ന് ചോദിച്ചപ്പോൾ അതെ എന്നും എനിക്കത് ഇഷ്ടപ്പെട്ടു എന്നും താരം പറഞ്ഞതായുമാണ് അലി ഖാൻ പറഞ്ഞിരിക്കുന്നത്. ആ ലിപ് ലോക്കിൽ ലൈംഗികത ഒന്നുമില്ലായിരുന്നു എന്നും പ്രൊഫഷണലിസം മാത്രമാണ് ഉണ്ടായിരുന്നതെന്നും അലി ഖാൻ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version