Crime
അഖിൽ സജീവ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞു 5 ലക്ഷം വാങ്ങി
തിരുവനന്തപുരം . ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ ഉണ്ടായ കൈക്കൂലി ആരോപണത്തിൽ, ഇടനിലക്കാരനായി നിന്നെന്നു പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി പുറത്ത്. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ അഖിൽ സജീവ് തട്ടിയെടുത്തെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഭിഭാഷകനായ ശ്രീകാന്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും അഭിഭാഷകൻ പറഞ്ഞിട്ടുണ്ട്. പിന്നീട് സിപിഎം ഇടപെട്ട് വാങ്ങിയ പണം തിരികെ നൽക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീകാന്തിന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയതെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് വെളിപ്പെടുത്തിയിട്ടുണ്ട്.