Entertainment
എന്റെ വില അഞ്ച് ലക്ഷമെന്ന് അഖിൽ മാരാർ, എല്ലാക്കാലവും വിലയില്ലാത്തവനായി നമുക്ക് ജീവിക്കാന്‍ പറ്റോ?
താന്‍ തനിക്കിട്ട വില അഞ്ച് ലക്ഷമാണെന്ന് സംവിധാകന്‍ അഖില്‍ മാരാറിന്റെ വെളിപ്പെടുത്തൽ. ബിഗ് ബോസ് വിജയിയായ ശേഷം ഉദ്ഘാടനങ്ങളിലും പരിപാടികളിലുമൊക്കെ ഇപ്പോള്‍ സജീവമായിരിക്കുന്ന അഖില്‍ തന്റെ ഒരു പരിപാടിക്കുള്ള വിലയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
‘അഞ്ച് ലക്ഷം ആണ് ഞാന്‍ എനിക്കിട്ട വില. അത് തരുന്നവര്‍ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ ഞാന്‍ പോകുന്നില്ലെന്ന് വിചാരിച്ച് ആരും വിളിക്കില്ലെന്ന് വിചാരിക്കും. പക്ഷേ വിളിച്ചവരുണ്ട്. ഒരു ഉദ്ഘാടനമെങ്കിലും കിട്ടിയാല്‍ മതിയല്ലോ. ഒരു കാലത്തും നമുക്ക് ആരും ഒരു വിലയും തന്നിട്ടില്ല. മൂവായിരം രൂപ വണ്ടിക്കൂലി പോലും തന്നിട്ടില്ല.
എല്ലാക്കാലവും വിലയില്ലാത്തവനായി നമുക്ക് ജീവിക്കാന്‍ പറ്റോ? ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന മനുഷ്യന് നമ്മള്‍ കൊടുക്കുന്ന വില, സ്‌നേഹം എല്ലാം അച്ചീവ്‌മെന്റിന് അടക്കം ആണ് കൊടുക്കുന്നത്. അദ്ദേഹത്തെ ഒരു സിനിമയിലേക്കോ പരസ്യത്തിലേക്കോ വിളിച്ചാല്‍ അത്രത്തോളം വിറ്റുവരവ് ഉണ്ടാകും. അതുപോലെ എന്നെ ഒരു പരിപാടിക്കോ അഭിമുഖത്തിനോ വിളിച്ചാല്‍ നിങ്ങള്‍ക്ക് സ്‌പോണ്‍സേഴ്‌സ് വരും. അപ്പോള്‍ ഞാന്‍ മണ്ടനാവാന്‍ പാടില്ല’ അഖില്‍ മാരാര്‍ പറഞ്ഞു.