Crime
വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം കാട്ടിയ ഡോ. മനോജിനെതിരെ വീണ്ടും ലൈംഗീക അതിക്രമ പരാതി
കൊച്ചി . എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമം കാട്ടിയ ഡോ. മനോജിനെതിരെ വീണ്ടും ലൈംഗീക അതിക്രമ പരാതി. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇമെയിൽ വഴിയാണ് ഈ വനിതാ ഡോക്ടർ പരാതി നൽകിയിട്ടുള്ളത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.
എറണാകുളം സെൻട്രൽ പോലീസിനാണ് രണ്ടാമത്തെ പരാതി കിട്ടിയിട്ടുള്ളത്. ഡോ. മനോജിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ 2019 ൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ നേരത്തെ ബലാത്സംഗകുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.
ഹൗസ് സർജൻസിയിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്ന വനിതാ ഡോക്ടറെക്കെതിരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം ഉണ്ടായത്. ഫേസ്ബുക്കിൽ താൻ നേരിട്ട ലൈംഗിക അതിക്രമം വിവരിച്ച് വനിതാ ഡോക്ടർ ഒരു കുറിപ്പ് പങ്കുവെക്കുകയായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ആരോഗ്യമന്ത്രിയടക്കം ഇടപെട്ട് കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി. തുടർന്ന് വനിത ഡോക്ടർ ഇ-മെയിൽ വഴി പരാതി സമർപ്പിച്ചു. ഡോക്ടർ മനോജ് ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്തുവരുകയാണ്.