Crime
ഭാര്യയെ വെടിവെച്ച് കൊന്ന പിറകെ ഭർത്താവ് ഹൃദയാഘാതം മൂലം മരണപെട്ടു
ഭാര്യയെ വെടിവെച്ച് കൊന്ന പിറകെ ഭർത്താവ് ഹൃദയാഘാതം മൂലം മരണപെട്ടു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു ഭാര്യയെ ദിലീപ് വെടിവച്ച് കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് ദിലീപ്, പ്രമീളയെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രമീള മരിച്ചു. ഇതിന് പിന്നാലെ ദിലീപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.