Latest News

ജാമ്യത്തിലിറങ്ങിയ പിറകെ ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കി

Published

on

തോഷഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തിൽ വിട്ട് മണിക്കൂറുകൾക്ക് ശേഷം മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു. തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ മൂന്ന് വർഷത്തെ ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ ജയിൽ മോചിതനാവുന്നത്. ഈ കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തിൽ വിട്ട് മണിക്കൂറുകൾക്ക് ശേഷം ആയിരുന്നു ചൊവ്വാഴ്ച അറസ്റ്റ് വീണ്ടും ഉണ്ടായത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇമ്രാനെ ഓഗസ്റ്റ് 30 ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം സൈഫർ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഇമ്രാൻ ഖാൻ പാകിസ്ഥാനിൽ അധികാരത്തിലി രിക്കുമ്പോൾ രഹസ്യ നയതന്ത്ര കേബിൾ (സൈഫർ) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നാണ് ആരോപിച്ചിരിക്കുന്നത്.

തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ മൂന്ന് വർഷത്തെ ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്നാണ് ഇമ്രാൻ ജയിൽ മോചിതനാവുന്നത്. എന്നാലും ഇമ്രാൻ ഖാനെ അഞ്ച് വർഷത്തേക്ക് രാഷ്ട്രീയത്തിൽ നിന്ന് വിലക്കി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞു. 70 കാരനായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനെ ഇസ്‌ലാമാബാദിലെ വിചാരണ കോടതി ഓഗസ്റ്റ് 5 നാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version