Crime
പി വി അൻവർ എം എൽ എയുടെ 14 ഏക്കർ ഭൂമി കണ്ടുകെട്ടാനുള്ള ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിൽ വെള്ളം ചേർത്ത് എം എൽ എ രക്ഷിക്കുന്നു
കൊച്ചി . ഭൂപരിധി നിയമലംഘനത്തില്‍ പി വി അൻവർ എം എൽ എയുടെ 14 ഏക്കർ ഭൂമി കണ്ടുകെട്ടാം എന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിൽ വെള്ളം ചേർത്ത് എം എൽ എ രക്ഷിച്ച് ലാന്‍ഡ് ബോര്‍ഡ്. ഭൂപരിധി നിയമ ലംഘനത്തിൽ 6 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്നാണ് ഇപ്പോൾ താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ്. 14 ഏക്കർ ഭൂമി കണ്ടുകെട്ടാം എന്നായിരുന്നു ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട്. കണ്ടെത്തിയ മുഴുവൻ ഭൂമിയും കണ്ടുകെട്ടണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് ചൂണ്ടി കാട്ടി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.
കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി അൻവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 6.24 ഏക്കർ ഭൂമി ഒരാഴ്ചക്കകം തിരിച്ചുപിടിക്കാനാണ് ലാൻഡ് ബോർഡിന്റെ ഉത്തരവ്. അതേസമയം, നേരത്തെ അൻവറും കുടുംബവം അനധികൃതമായി കൈവശം വച്ചെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയ 19 ഏക്കർ ഭൂമി ആറേകാലേക്കറായി ചുരുങ്ങിയതിന് 7 കാരണങ്ങളാണ് ലാൻഡ് ബോർഡ് ചൂണ്ടി കാണിക്കുന്നത്.
അൻവറും ബിസിനസ് പങ്കാളികളും തമ്മിലുളള പാർണർഷിപ്പ് കരാറുൾപ്പെടെയുളള കാര്യങ്ങൾ പരിഗണിച്ചെന്നാണ് ഇക്കാര്യത്തിലുള്ള ലാൻഡ്ബോർഡ് വാദം അൻവറിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് വ്യക്തമാണ്. ഇത് ഒത്തുകളിയെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ആണ് പരാതിക്കാരൻ പറഞ്ഞിരിക്കുന്നത്.
അൻവർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയുടെ കാര്യത്തിലെ നിയമ സാദ്ധ്യതകൾ അയാൾക്ക് എതിരായിരിക്കെ, അൻവറും ബിസിനസ് പങ്കാളികളും തമ്മിലുളള പാർണർഷിപ്പ് കരാറുൾപ്പെടെയുളള കാര്യങ്ങൾ മുഖ വിലക്കെടുക്കുന്നത് അൻവറിനെ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് മാറ്റി മറിക്കപ്പെടുന്നത് എം എൽ എ യെ സഹായിക്കാൻ വേണ്ടി തന്നെയാണ്. ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും. ഒരാഴ്ചയ്‌ക്കകം നടപടി കൈക്കൊള്ളാനാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേസിച്ചിരിക്കുന്നത്.