Entertainment

ഇന്റിമേറ്റ് വെഡിംങ്ങിന്റെ കാലത്ത് എൻഗേജ്മെന്റും ഇന്റിമേറ്റാക്കി നടി മീര നന്ദൻ

Published

on

മലയാള സിനിമ നായികമാരിൽ മിക്കവരെയും പോലെ പെട്ടന്ന് വന്ന് പ്രേക്ഷകരുടെ മനസിൽ ഇടം നേടി അപ്രത്യക്ഷയായ താരമാണ് മീര നന്ദൻ. കളിയും ചിരിയും കുറുമ്പുമുള്ള മീര നന്ദൻ കഥാപാത്രങ്ങളെ അത്ര പെട്ടന്നാരും മറക്കാൻ സാധ്യതയില്ല. ആങ്കറിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് ചുവടു വെക്കുന്നത്.

ഇപ്പോൾ ആർ ജെയായി ദുബായിലാണ് മീര. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളിലൂടെ വീണ്ടും മാധ്യമ ശ്രദ്ധ ആകർഷിക്കുകയാണ് താരം. ശ്രീജുമാണ് വരൻ. പ്രണയക്കിലായിരുന്നോ എന്ന ചോദ്യത്തിന് തീർത്തും ‘നൊ’ പറഞ്ഞിരിക്കുകയാണ് മീര. ഒരു വർഷത്തിന് ശേഷമാണ് വിവാഹമെന്ന് അടുത്തിടെ പുറത്ത് വന്ന അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഇത് തീർത്തും സർപ്രൈസ് ആയിപ്പോയെന്ന് ആരാധകർ. വിവാഹ നിശ്ചയം ഇന്റിമേറ്റ് ആയിരിക്കുമെന്ന് മീര നേരത്തെ തീരുമാനിച്ചിരുന്നുവെത്രെ.

ശ്രീജുവാണ് മീരയുടെ ഭാവി വരൻ. തീർത്തും അറേഞ്ചഡ് മാര്യേജ് ആണ്. ഒരു വർഷത്തിന് ശേഷമേ വിവാഹം ഉണ്ടാകൂ എന്നാണ് മീര ധന്യ വർമ്മ ഷോയിൽ പറഞ്ഞിരുന്നത്. മീരയെ വിവാഹനിശ്ചയദിവസം അണിയിച്ചൊരുക്കിയത് ഉണ്ണിയാണ്. ഉണ്ണിയും തന്റെ പ്രിയപ്പെട്ട സുഹൃത്ത് വിവാഹിതയാകുന്നുവെന്നും ആശംസകൾ എന്നും സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version