Entertainment

മുന്‍കൂര്‍ അനുമതിയില്ലാതെ നടി ജാക്വിലിന് വിദേശയാത്ര നടത്താം Jacqueline Fernandez

Published

on

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ താൽക്കാലിക ആശ്വാസം. മുന്‍കൂര്‍ അനുമതിയില്ലാതെ നടി ജാക്വിലിന് വിദേശയാത്ര നടത്താമെന്നാണ് ഡല്‍ഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്. രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് നടി കോടതിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) വിവരം അറിയിക്കണമെന്ന ജാമ്യ വ്യവസ്ഥയിൽ പട്യാല ഹൗസ് കോടതി മാറ്റം വരുത്തിയിരിക്കുകയാണ്. നടി സന്ദര്‍ശിക്കുന്ന രാജ്യം, താമസസ്ഥലം, ബന്ധപ്പെടാനുള്ള നമ്പര്‍ തുടങ്ങി യാത്രയുടെ സമഗ്രമായ വിശദാംശങ്ങളും സമര്‍പ്പിക്കണമെന്നായിരുന്നു ആദ്യം കോടതി പറഞ്ഞിരുന്നത്.

ജാക്വലിന്‍ ഫെര്‍ണാണ്ടസ് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാ ളായതിനാല്‍ ഇടയ്ക്കിടെ വിദേശയാത്രകള്‍ ചെയ്യേണ്ടി വരുന്നുണ്ടെന്ന് കോടതി പറഞ്ഞു. ചില സാഹചര്യങ്ങളില്‍ പെട്ടെന്ന് അറിയിപ്പ് നല്‍കി രാജ്യം വിടേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. നടി ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version