Entertainment

നടി ഗൗതമിയുടെ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തു, താരത്തെയും മകളെയും കൊല്ലുമെന്ന് ഭീക്ഷണി

Published

on

ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്ക് കടന്നുവന്ന ഗൗതമിയെ മലയാളികൾ മറക്കില്ല. സൗന്ദര്യം കൊണ്ടും ലാളിത്യമുള്ള അഭിനയം കൊണ്ടും മലയാള സിനിമയിൽ അവർ ഇരിപ്പുറപ്പിച്ചു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ മോഹലാലിന്റെ നായികയായതോടെ ഗൗതമിയുടെ താരമൂല്യം വീണ്ടുമുയർന്നു.

ജയറാമിന്റെ നായികയായി അയലത്തെ അദ്ദേഹം എന്ന ചിത്രത്തിലെ നാട്ടിൻപുറത്തുകാരിയായി എത്തിയതോടെ കുടുംബ പ്രേക്ഷകർക്കിടയിലും ഇടം നേടി. പിന്നീട് മലയാളത്തിലൊതുങ്ങാതെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടു വെച്ചു. രജനീകാന്ത്, കമൽ ഹാസൻ, വിജയകാന്ത്, സത്യരാജ്, പ്രഭു, കാർത്തിക് തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം തന്നെ അഭിനയിച്ച് കയ്യടി നേടുകയായിരുന്നു ഗൗതമി.

നടൻ കമൽ ഹാസന്റെ പങ്കാളിയാവുന്നത് 2004 ലാണ്. പിന്നീട് ബന്ധം പിരിയുകയായിരുന്നു ഗൗതമി. 25 കോടിയോളം വരുന്ന സ്വത്ത് തട്ടിയെടുത്ത് മകളേയും തന്നെയും കൊല്ലുമെന്ന ഭീഷണിയിലാണ് ഗൗതമി. മകളുടെ പഠനാവശ്യത്തിനായി 46 ഏക്കർ സ്ഥലം വിറ്റിരുന്നു. അതിലാണ് 25 കോടിയുടെ തിരിമറി നടന്നത്.

25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യങ്ങൾക്കും മറ്റുമായി 46 ഏക്കർ വസ്തു വിൽക്കാൻ തീരുമാനിച്ചു. ബിൽഡറായ അളഗപ്പനും ഭാര്യയും വസ്തുവകകൾ വിറ്റുതരാം എന്ന് വാഗ്‌ദാനം ചെയ്‌ത് ഗൗതമിയെ സമീപിക്കുകയായിരുന്നു. അവരെ വിശ്വസിച്ച് അദ്ദേഹത്തിന് പവർ ഓഫ് അറ്റോർണി നൽകിയെന്നുമാണ് പരാതിയിൽ ഗൗതമി പറഞ്ഞിരിക്കുന്നത്.

എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു, ഗൗതമി പരാതിയിൽ പറയുന്നു. അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളിൽ നിന്ന് തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും ഗൗതമി പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇക്കാര്യം അന്വേഷിക്കാനും തന്റെ സ്വത്തുക്കൾ വീണ്ടെടുക്കാനും കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അധികാരികളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് താരത്തിന്റെ പരാതി. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

‘സമ്പന്നതയും ദാരിദ്ര്യ‌വും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്ര‌നാണ്’ – ശ്രീനാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version