Culture

‘ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കാനാവില്ല’ നടി അനുശ്രീ

Published

on

പാലക്കാട് . ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും ആരോ എവിടെയോ ഇരുന്ന് പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് നടി അനുശ്രീ ഇങ്ങനെ പ്രതികരിച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദവുമായി ബദ്ധപ്പെട്ടായിരുന്നു നടിയുടെ പ്രതികരണം.

‘ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ ഞാൻ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്’ നടി അനുശ്രീ പറഞ്ഞു.

മിത്ത് വിവാദവുമായി ബന്ധപെട്ടു നടൻ ഉണ്ണി മുകുന്ദനും നേരത്തേ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. ‘ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നിങ്ങളും മിത്താണെന്ന് പറയുമെന്നും ഹിന്ദുക്കൾ അവരുടെ അവസ്ഥ മനസ്സിലാക്കണമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഉണ്ണി മുകുന്ദൻ ഇങ്ങനെ പറഞ്ഞത്.

(വാൽകഷ്ണം : ഷംസീറിന്റെ ‘മിത്ത്’പരാമർശത്തെ തേച്ചുരക്കുകയാണ് ഹൈന്ദവ സമൂഹം, സ്പീക്കർ കസേരയിൽ ഇരുന്നു പറഞ്ഞുപെട്ടു, ഇപ്പോൾ കാണുന്നതും കേൾക്കുന്നതും ഒക്കെ മൊത്തം മിത്താണ്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version