Entertainment

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടന്‍ സുരേഷ് ഗോപി ചുമതലയേൽക്കും

Published

on

തിരുവനന്തപുരം . കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി താൻ ചുമതലയേല്‍ക്കുമെന്ന് നടന്‍ സുരേഷ് ഗോപി. ശമ്പളമുള്ള ജോലിയല്ല ഇത്, സജീവ രാഷ്രീയത്തില്‍ തുടരുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശിച്ച ദിവസത്തില്‍ തന്നെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി ചുമതല ഏറ്റെടുക്കും. എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്റെ ചുമതല നൽകിയതിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനും സുരേഷ് ഗോപി നന്ദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ചില വാര്‍ത്ത മാധ്യമങ്ങള്‍ സുരേഷ് ഗോപി പദവി സ്വീകരിക്കില്ലെന്ന തരത്തിൽ വാര്‍ത്തകള്‍ കൊടുത്തിരുന്നു. ഇതിനുകൂടി ഉള്ള മറുപടിയായിട്ടാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version