Entertainment
ചാനൽ പരിപാടിയിൽ ചരട് കെട്ടുന്നതിനെ പരിഹസിച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട് ശബരിമലയിൽ പോയി ചരട് ജപിച്ച് കെട്ടി
ശബരിമല . ചാനൽ പരിപാടിയിൽ ചരട് കെട്ടുന്നതിനെ പരിഹസിച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട് ശബരിമല ദർശനം നടത്തി മേൽശാന്തിയെ കൊണ്ട് ചരട് ജപിച്ച് കെട്ടിയ സംഭവം സോഷ്യൽ മീഡിയയിലാകെ ചർച്ച. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു നടൻ സുരാജ് വെഞ്ഞാറമ്മൂട് ശബരിമല ദർശനം നടത്തിയത്.
മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൈയ്യിൽ ചരട് ജപിച്ച് കെട്ടുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഇതോടെ സുരാജ് വെഞ്ഞാറമ്മൂട് വിവാദത്തിലായ പഴയ വീഡിയോ പൊടി തട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ അലക്ക് നടക്കുകയാണ്.
ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം പരിപാടിക്കിടെയായിരുന്നു കൈയിൽ ചരട് കെട്ടിയെത്തിയ അവതാരക അശ്വതി ശ്രീകാന്തിനെ നടൻ പരിഹസിക്കുന്നത്. തുടർന്ന് സുരാജിനെതിരെ കനത്ത വിമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ പ്രസ്തുത ഭാഗങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. ചില ആലിലൊക്കെ കാണുന്ന പോലെ കൈയ്യിൽ അനാവശ്യമായി ചരട് കെട്ടി വെച്ചേക്കുന്നു?എന്നായിരുന്നു സുരാജ് അന്ന് പറഞ്ഞത്. ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടനെതിരെ ഹിന്ദു ഐക്യവേദിയും പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനും പരാതിയുമായി രംഗത്തെത്തുകയും ഉണ്ടായി. ഇതാണ് ഇപ്പോൾ നടന്റെ ക്ഷേത്ര ദർശനവും ചരട് കെട്ടൽ ചിത്രവും പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ചരട് കെട്ടുന്നതിനെ പരസ്യമായി പരിഹസിച്ച നടൻ മാസങ്ങൾക്ക് ശേഷം സ്വന്തം കൈയ്യിൽ ചരട് കെട്ടിയതിന്റെ യുക്തിയാണ് സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്.
( അവതാർ പറയുന്നു: ഇതൊക്കെ നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഒരു നമ്പർ അല്ലെ? ചാനലിൽ അവതാരകയോട് പറഞ്ഞത് ഒന്ന് ആളാവാനല്ലേ ? കഷ്ടം, നിങ്ങടെ ഒരു കാര്യം )