Entertainment

തിരുപ്പതിയിൽ തൊഴുത് നടൻ ഷാരൂഖാൻ, ഇസ്ലാം നിയമം ലംഘിച്ചെന്ന് മതമൗലികവാദികൾ

Published

on

മുംബൈ . പുതിയ ചിത്രം ജവാന്റെ റിലീസിന്റെ ഭാഗമായി മുംബൈലെത്തിയതായിരുന്നു ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാൻ. തിരുപ്പതിയിൽ ദർശനം നടത്തിയതിന്റെ പേരിൽ മതമൗലിക വാദികളിൽ നിന്നും അക്രമണം നേരിടുകയാണ് ഷാരൂഖ് ഇപ്പോൾ. ഷാരൂഖിന്റെ ഒപ്പം ക്ഷേത്ര ദർശനത്തിനായി മകൾ സുഹാനയും സഹതാരം നയൻതാരയും അവരുടെ ഭർത്താവ് വിഗ്നേഷ് ശിവയുമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്ത ഉടൻ താരം ക്ഷേത്രം ദർശനം നടത്തി. ഇതിനു മുൻപ് വൈഷ്ണോ ദേവീ ക്ഷേത്രത്തിലും ദർശനം നടത്തുകയുണ്ടായി.

വിഗ്രാഹാരധന ഇസ്ലാമിൽ പറഞ്ഞിട്ടില്ല. വിഗ്രഹത്തിനു മുന്നിൽ പോയി തല കുനിച്ചതാണ് ഇസ്ലാം മതമൗലിക വാദികളെ പ്രലോഭിപ്പിച്ചത്. വിമർശമുന്നയിച്ചവരിൽ പ്രമുഖനാണ് മഹാരാഷ്ട്രയിൽ റാസ അക്കാദമി ചെയർമാൻ സയ്യിദ് നൂർ. അദ്ദേഹം പറയുന്നത് യഥാർത്ഥ ഇസ്ലാം പ്രവാചകൻ അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും തലകുമ്പിടില്ല. സിനിമയിലുള്ള ഇസ്ലാമുകൾ അവരുടെ മത വിശ്വാസം പിന്തുടരാത്തവരാണെന്ന് സയ്യിദ് നൂർ ആരോപിച്ചു.

ഷാരൂഖ് ക്ഷേത്ര ദർശനം നടത്തിയതിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാവാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിനെതിരെ വിമർശനവുമായി കടുത്ത ഇസ്ലാം മത വിശ്വാസികൾ രംഗത്തെത്തിയത്. ഇസ്ലാമിൽ നിഷിധമായ വിഗ്രഹാരാധന നടത്തിയ ഷാരൂഖ് ഖാൻ ഇസ്ലാമിക വിശ്വാസത്തെ പരിഹസിക്കുകയാണ് എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് മുച്ചാല അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version