Entertainment
വിമർശനം മാത്രമല്ല മോഷണവും, ചന്ദ്രയാൻ3 ദൗത്യത്തെ നടൻ പ്രകാശ് രാജ് അപമാനിക്കാൻ വന്നത് മോഷ്ടിച്ച ചിത്രവുമായി
ബംഗളുരു . രാജ്യത്തിൻറെ അഭിമാന ദൗത്യത്തെ നടൻ പ്രകാശ് രാജ് അപമാനിക്കാൻ വന്നത് മോഷ്ടിച്ച ചിത്രവുമായി. ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ അയച്ച ആദ്യത്തെ ചിത്രം എന്ന് പറഞ്ഞു ഒരാൾ കേരളീയ ശൈലിയിൽ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ആ ചിത്രം വരച്ചതാരെന്നോ എവിടെ നിന്ന് കിട്ടിയെന്നോ ആ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നില്ല. ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൗരവ് ശർമ്മ എന്ന കലാകാരനാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ സൃഷ്ടാവ്. ഗൗരവ് ശർമ്മയുടെ ചിത്രമാണ് പ്രകാശ് രാജ് മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത്.
ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം രാജ്യം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോഴാണ് വില്ലൻ നടൻ പ്രകാശ് രാജിന്റെ ഈ അവഹേളനം ഉണ്ടാവുന്നത്. ഇത് സംബന്ധിച്ച് വ്യാപകമായ എതിർപ്പ് ഉണ്ടായപ്പോൾ താൻ കേവലം ഒരു തമാശ ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ നടൻ നിങ്ങള്ക്ക് മറിച്ചു തോന്നിയെങ്കിൽ അത് നിങ്ങളെ തന്നെ ഉദ്ദേശിച്ചാണ് എന്ന് പ്രസ്താവനയോടെ പ്രകോപനം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
3D ചിത്രങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനായ ഗൗരവ് ശർമ്മയുടെ ചിത്രം അനുവാദമില്ലാതെ പ്രകാശ്‌രാജ് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്. ഗൗരവ് ശർമ്മ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ചിത്ര കല രംഗത്ത് ഉണ്ട്. ഇന്ത്യയിലെ ദശലക്ഷക്കണക്കായ ചായക്കച്ചവടക്കാരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനാണ് 2020 മാർച്ചു മാസത്തിൽ ഈ ത്രിമാന ചിത്രം വരച്ചതെന്നും ഗൗരവ് ശർമ്മ പറഞ്ഞു. എന്നാലിപ്പോൾ തന്റെ സൃഷ്ടി അനുവാദം കൂടാതെ ദുരുപയോഗിച്ചിരിക്കുകയാണ് പ്രകാശ് രാജ്. അദ്ദേഹത്തെ കൂടാതെ ചില മാദ്ധ്യമ സ്ഥാപനങ്ങളും സമാനമായി ചിത്രം ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്.
തന്റെ ചിത്രത്തിന്റെ അവകാശം തനിക്കു തന്നെ ആണെന്നും അത് നേടിയെടുക്കുന്നതിന് സഹൃദയ ലോകത്തിന്റെ പിന്തുണ വേണമെന്നും അഭ്യർത്ഥിച്ച് ഗൗരവ് ശർമ്മ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഈ അഭ്യർത്ഥന പങ്കുവെച്ചിരിക്കുന്നത്. അതിനായി നിയമപരമായി നീങ്ങുമെന്നും ചിത്രകാരൻ പറഞ്ഞിട്ടുണ്ട്. അതിനിടെ ചന്ദ്രയാൻ സുരക്ഷിതമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയതിനെ തുടർന്നും സോഷ്യൽ മീഡിയയിൽ അടക്കം പ്രകാശ് രാജിനെതിരെയുള്ള കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. ഇത് കൂടാതെ ചായക്കടക്കാരന്റെ ചിത്രം അനുവാദം കൂടാതെ ദുരുപയോഗിച്ചതിനെതിരെ കലാകാരൻ കൂടി രംഗത്തു വന്നതോടെ വില്ലൻ നടൻ പ്രകാശ് രാജ് തീർത്തും വെട്ടിയായി.
(വാൽ കഷ്ണം : വല്ലാത്ത പണിയായി പ്രകാശ് രാജെ, വിമർശനം മാത്രമല്ല മോഷണവും കൈയ്യിലുണ്ടോ, പണി വരുന്നുണ്ട് കേട്ടോ, ഗൗരവ് ശർമ്മ വിടില്ല)