Latest News
രാംലല്ല പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ആചാര്യന്മാരെ ക്ഷണിച്ചു, ലോകത്തെ ഏറ്റവും വലിയ നിത്യതീര്‍ത്ഥാടന കേന്ദ്രമായി അയോധ്യ മാറ്റാൻ സംന്യാസി ശ്രേഷ്ഠന്മാർ രംഗത്ത്
ഹരിദ്വാര്‍ . ലോകത്തെ ഏറ്റവും വലിയ നിത്യതീര്‍ത്ഥാടന കേന്ദ്രമായി അയോധ്യ മാറ്റാൻ സംന്യാസി ശ്രേഷ്ഠന്മാർ രംഗത്ത്. ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി അഖാഡ പരിഷത്തിലെയും സന്ത് സമാജത്തിലെയും ആചാര്യന്മാരെ നേരിട്ട് ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. അയോധ്യയില്‍ ശ്രീരാമമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കെ,2024 ജനുവരി 14 മുതല്‍ 26 വരെ അഖാഡപരിഷത്തിലെയും സന്ത് സമാജത്തിലെയും സംന്യാസിശ്രേഷ്ഠര്‍ ശ്രീരാമജന്മഭൂമിയിലുണ്ടാകണമെന്ന് ചമ്പത് റായ് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ഹരിദ്വാറിലെത്തിയ ചമ്പത് റായ് യെ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് ശ്രീരവീന്ദ്രപുരിയുടെ നേതൃത്വത്തില്‍ സംന്യാസിമാര്‍ സ്വീകരിച്ചു. ലോകത്തിലെ മ്പാടുമുള്ളവരെത്തിച്ചേരുന്ന ഏറ്റവും വലിയ നിത്യതീര്‍ത്ഥാടനകേന്ദ്രമായി അയോധ്യ മാറണമെന്നും സംന്യാസിമാര്‍ പറയുകയുണ്ടായി. വിശ്വഹിന്ദു പരിഷത്ത് ഇക്കാര്യത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും രാമജന്മഭൂമിയിലേക്കുള്ള ക്ഷണം തന്നെ അനുഗ്രഹമാണെന്നും മഹന്ത് ശ്രീരവീന്ദ്രപുരി പറഞ്ഞു.
അയോധ്യയിലെ ശ്രീരാമമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണെന്ന് ചമ്പത് റായ് സന്ത് സമാജം ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. രാംലല്ലയുടെ ഭവ്യപ്രതിഷ്ഠയ്‌ക്കുള്ള മുഹൂര്‍ത്തം നിര്‍ണയിക്കണം. പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് ശേഷം നടത്തേണ്ട ചടങ്ങുകളെപ്പറ്റി ആചാര്യന്മാര്‍ തീരുമാനം എടുക്കേണ്ടതായുണ്ട്.