ആതുരസേവന രംഗത്തെ ക്യൂബൻ മാതൃക

Published

on

ആതുരസേവന രംഗത്ത് ഒരു മാതൃകയായി ക്യൂബ ഉയർന്നു നിൽക്കുമ്പോൾ ആ സമൂഹം നന്ദിയോടെ സ്മരിക്കുന്ന ഒരാളുണ്ട്. ആ വ്യക്തിയെ അറിയാൻ നാം ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു…

ഒരുകാലത്ത് ക്യൂബയിൽ ഇത് പോലെ ഒരു അസുഖം ഉണ്ടായിരുന്നു…. അന്ന്…. അസുഖം കൊണ്ട് വീർപ്പുമുട്ടി പകച്ചു നിന്നപ്പോൾ,…  ചികിത്സ നൽകാൻ മറ്റ് രാജ്യങ്ങളോട് കുറച്ചു ഡോക്ടമാരെ ആവശ്യപ്പെട്ടു…. ആ നാടിന്റെ ഭരണകൂടം…. എന്ന് വായിച്ചിട്ടുണ്ട്….
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ തന്നെ ചിലർ മാത്രമാണ് അന്ന് ഡോക്ടർമാരെ ക്യൂബയിലേക്ക് അയച്ചത്…. അന്ന് മുതൽ ആ രാജ്യത്തിന്റെ ഭരണാധികാരി, തന്റെ മനസ്സിൽ ഒന്ന് കുറിച്ചിട്ടു…. ” 25 പേർക്ക് ഒരു ഡോക്ടറെ എങ്കിലും എന്റെ രാജ്യത്തിൻറെ ഭാവിക്ക് അനിവാര്യമാണ്…. ” അയാളുടെ പേര് “ഫിഡൽ കാഷ്‌ട്രോ” എന്നാണ്.

ഫിഡൽ കാസ്ട്രോ


ഇന്ന് ഇറ്റലിയുടെ ഭരണാധികാരി, മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ തന്റെ രാജ്യത്തെ പ്രജകൾക്ക് വേണ്ടി കൈ കൂപ്പി കരയുന്ന കാഴ്ച കണ്ടപ്പോൾ,… സ്വന്തം രാജ്യത്തെ ഡോക്ടർമാർ അങ്ങോട്ട് പോയാൽ എന്താകും എന്ന് കരുതി പലരും വിട്ട് കൊടുക്കാൻ കൂട്ടാക്കിയില്ല…. പക്ഷേ,… ആ കരച്ചിൽ “കമ്മ്യൂണിസ്റ്റ് ക്യൂബ” യുടെ നെഞ്ചിൽ പതിഞ്ഞു….
ലോക ഐൽത്ത് റാങ്കിൽ  മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ക്യൂബ…ലോകത്തെ ഏറ്റവും മികച്ച ഡോക്ടർമാരെ തന്നെ  ഇറ്റലിയിലേക്ക് അയക്കാൻ തീരുമാനിച്ച ക്യൂബൻ ഭരണകൂടം,…  ഇന്ന് ഇറ്റലിയിൽ ഇറങ്ങി…. അവർ പറഞ്ഞത് ഒന്നേ ഒള്ളു….

ഡോക്ടർമാർ കാസ്ട്രോയുടെ ചിത്രവുമായി


“ഞങ്ങൾ സൂപ്പർ ഹീറോകൾ ഒന്നുമല്ല….ഭയമുണ്ട്…. പക്ഷേ,… ഞങ്ങൾ വരുന്നത് വിപ്ലവമണ്ണായ  ക്യൂബയിൽ നിന്നാണ്…. അവസാനം വരെ ഞങ്ങൾ പോരാടും….”
ഇതിൽ കൂടുതൽ എന്ത് വേണം…. അവരെ ഇത്രമാത്രം വിദ്യാഭ്യാസം നൽകി ഇവിടെ വരെ എത്തിച്ച,… ഫിഡൽ_കാസ്ട്രോ എന്ന കമ്മ്യൂണിസ്റ്റുകാരന്….

ചെഗുവേരക്കൊപ്പം കാസ്ട്രോ


അതെ…. പോരാട്ടം തന്നെയാണ് ജീവിതം എന്ന് പഠിപ്പിച്ച,… ചെഗുവേരയുടെ പിന്മുറക്കാർക്ക്,… ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ….!! ️ ️ ️ ️

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version