Entertainment
സമാന്തയുടെയും വിജയ്‌യുടെയും ഒരു ഇന്റിമേറ്റ് സീൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി
സമാന്തയുടെയും വിജയ്‌യുടെയും ഒരു ഇന്റിമേറ്റ് സീൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി സമാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായ ഖുശി സെപ്റ്റംബർ 1 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും റൊമാന്റിക് ഡ്രാമാ ചിത്രത്തിന് ഒരുപോലെ മികച്ച പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷം, ശിവ നിർവാണയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നിന്നും സമാന്തയുടെയും വിജയ്‌യുടെയും ഒരു ഇന്റിമേറ്റ് സീൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയുമാണ്.
സമാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും പരസ്പരം പ്രണയിക്കുന്നത് ആണ് വൈറൽ വീഡിയോയിൽ ഉള്ളത്. സിനിമയിലെ ദമ്പതികളുടെ പ്രണയ ജീവിതത്തിന്റെ കാഴ്ചകളും അതിനുപുറമെ ചൂടൻ രംഗങ്ങളും ഇതിലുണ്ട്. ട്വിറ്ററിൽ വീഡിയോ ഹിറ്റായിട്ടുണ്ട്.
ഖുഷി, വിജയ് ദേവരകൊണ്ടയും സമാന്ത റൂത്ത് പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് ഡ്രാമയാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, രാഹുൽ രാമകൃഷ്ണ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.