Latest News

രണ്ടരക്കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിൽ ഒരു ക്ഷേത്രം

Published

on

ബെംഗളൂരു . ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് രണ്ടരക്കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിൽ ഒരു ക്ഷേത്രം. നഗരത്തിലെ ജെപി നഗറിൽ ശ്രീ സത്യഗണപതി ഷിര്‍ദി സായി ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യഗണപതി ക്ഷേത്രവും പരിസരവുമാണ് രണ്ടരക്കോടി രൂപ വിലമതിക്കുന്ന നാണയങ്ങളും കറന്‍സികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

5 , 10 , 20 രൂപ എന്നിവയുടെ നാണയങ്ങള്‍ കൊണ്ടും 10, 20, 50, 100, 200, 500 എന്നിവയുടെ നോട്ടുകള്‍ കൊണ്ടുമാണ് ക്ഷേത്രം അലങ്കരിച്ചിട്ടുള്ളത്. ഇവയുടെ ആകെ മൂല്യം രണ്ടര കോടിയോളം വരുമെന്നാണ് ക്ഷേത്രം ട്രസ്റ്റിമാര്‍ പറഞ്ഞിരിക്കുന്നത്. 150 തോളം പേര്‍ ചേര്‍ന്ന് ഒരു മാസം കൊണ്ടാണ് ഗണേശ ചതുര്‍ത്ഥിക്കായുള്ള അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കിയത്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സിസിടിവി നിരീക്ഷണം അടക്കമുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിൽ നാണയങ്ങളും നോട്ടുകളും ഉപയോഗിച്ച് ഗണപതിയുടെ രൂപവും സൃഷ്ടിച്ചിരിക്കുന്നു. ജയ് കര്‍ണാടക, നേഷന്‍ ഫസ്റ്റ്, വിക്രം ലാന്‍ഡര്‍, ചന്ദ്രയാന്‍, ജയ് ജവാന്‍ ജയ് കിസാന്‍ തുടങ്ങിയ വാക്കുകളും നാണയങ്ങള്‍ ഉപയോഗിച്ച് കലാപരമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ഇവ ഒരാഴ്ചത്തേക്ക് ഇവിടെ പ്രദര്‍ശിപ്പിക്കുക. തിങ്കളാഴ്ചയാണ് ബെംഗളൂരുവിലും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും ഗംഭീര ചടങ്ങുകളോടെ ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version