Latest News
‘കേരളത്തിലെ ഒരു ജനപ്രതിനിധി ലഡാക്കിൽ ബൈക്ക് ഓടിച്ചു കളിക്കുവാ..’
അഴിമതിക്കെതിരെ യുദ്ധം ചെയ്യാനായി ജന്മമെടുത്ത കേരളത്തിലെ ഒരു ജനപ്രതിനിധി ലഡാക്കിൽ ബൈക്ക് ഓടിച്ചു കളിക്കുന്നതിനെ പരിഹസിച്ച് ഷിബി പി കെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വൈകാതെ അനിയത്തീം കൂടി എത്തും… പിന്നെ അമ്പതു വയസുകഴിഞ്ഞ ചേട്ടനും, അനിയത്തീം കൂടിയുള്ള കണ്ണുപൊത്തിക്കളി, ഐസ് വാരിക്കളി, മണ്ണപ്പം ചുട്ടുകളി എന്നുവേണ്ട… നൊസ്റ്റാൾജിയ മൂത്ത് മൻസെൻമാരുടെ ഹാർട്ട് തന്നെ അടിച്ചുപോകുന്ന തരം പെർഫോമൻസ് ആയിരിക്കും.. നടത്തുക എന്നാണ് ഷിബി പി കെ കുറിച്ചിരിക്കുന്നത്.
‘ഇങ്ങേർക്ക് സ്വന്തം നിയോജകമണ്ഡലത്തിൽ ജോലിയൊന്നും ഇല്ലേ ? വർഷത്തിൽ ഒരിക്കൽ വന്നിട്ട് പെരുമ്പറകൊട്ടി നാട്ടുകാരെ അറിയിച്ചു സ്വീകരണങ്ങൾ ഏറ്റുവാങ്ങി, ഉണ്ടൻപൊരീം തിന്നുപോകാനാണോ ഇദ്ദേഹത്തെ വായനാടുകാർ ജയിപ്പിച്ചത് ? MP അലവൻസും മേടിച്ചു ഡൽഹിയിൽ ഇരിക്കാനാണെങ്കിൽ പിന്നെ കേരളത്തിൽ ഇരുപത് MP മാരുടെ ആവശ്യം ഇല്ലല്ലോ..’ എന്നും ഷിബി ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
കഷ്ടം തന്നെ വായനാടുകാരെ.. അടുത്ത കൊല്ലോം വോട്ട് ഇങ്ങേര്ക്കുതന്നെ കൊടുത്തേക്കണം കേട്ടാ… ഉണ്ടംപൊരി തിന്നാൻ മാത്രം അറിയുന്ന ഒരു ജനപ്രതിനിധിക്കെന്നും കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
ഷിബി പി കെയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
കേരളത്തിലെ ഒരു ജനപ്രതിനിധിയാണത്രേ… ജന്മമെടുത്തത് തന്നെ അഴിമതിക്കെതിരെ യുദ്ധം ചെയ്യാനാണ്… ഇപ്പോൾ, കുറച്ചുദിവസമായിട്ട് ലഡാക്കിൽ ബൈക്ക് ഓടിച്ചു കളിക്കുവാ.. ഇനിയിപ്പോ, വൈകാതെ അനിയത്തീം കൂടി എത്തും… പിന്നെ അമ്പതു വയസുകഴിഞ്ഞ ചേട്ടനും, അനിയത്തീം കൂടിയുള്ള കണ്ണുപൊത്തിക്കളി, ഐസ് വാരിക്കളി, മണ്ണപ്പം ചുട്ടുകളി എന്നുവേണ്ട… നൊസ്റ്റാൾജിയ മൂത്ത് മൻസെൻമാരുടെ ഹാർട്ട് തന്നെ അടിച്ചുപോകുന്ന തരം പെർഫോമൻസ് ആയിരിക്കും..!!
ഇങ്ങേർക്ക് സ്വന്തം നിയോജകമണ്ഡലത്തിൽ ജോലിയൊന്നും ഇല്ലേ ? വർഷത്തിൽ ഒരിക്കൽ വന്നിട്ട് പെരുമ്പറകൊട്ടി നാട്ടുകാരെ അറിയിച്ചു സ്വീകരണങ്ങൾ ഏറ്റുവാങ്ങി, ഉണ്ടൻപൊരീം തിന്നുപോകാനാണോ ഇദ്ദേഹത്തെ വായനാടുകാർ ജയിപ്പിച്ചത് ? MP അലവൻസും മേടിച്ചു ഡൽഹിയിൽ ഇരിക്കാനാണെങ്കിൽ പിന്നെ കേരളത്തിൽ ഇരുപത് MP മാരുടെ ആവശ്യം ഇല്ലല്ലോ… ഒറ്റയാൾ മതിയായിരുന്നില്ലേ ?
പിന്നെ, ലഡാക്കിലല്ല എവിടെപ്പോയി ബൈക്ക് ഓടിച്ചാലൂം, ഡൽഹിയിൽ ആണൊരുത്തൻ ഇരിക്കുന്നതുകൊണ്ട് നെഞ്ചിൻകൂട് അരിപ്പയാകാതെ പോയപോലെ തിരികെയെത്തും… അമ്മൂമ്മയുടെയും, അപ്പന്റേയുമൊന്നും ഗതിവരില്ലെന്ന്… പത്തുകൊല്ലം മുൻപേ ഡൽഹിയിൽ പോലും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ ഒതുങ്ങിയിരുന്ന ടീമാ.. ഇപ്പോൾ കറക്കം മുഴുവൻ കാശ്മീരിലും, ലഡാക്കിലും ആണത്രേ… മോദി ജനാധിപത്യത്തെ കൊന്നതിന്റെ ഓരോ ഗുണങ്ങളേ..!!
ഇവിടെ, അഴിമതിക്കെതിരെ ഒറ്റയാൾ യുദ്ധം നടത്തുന്ന സ്വന്തം പാർട്ടിക്കാരനായ ഒരു മനുഷ്യനെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്നു… ഒന്ന് പ്രതികരിക്കാൻ, ഞാനുണ്ട് കൂടെ എന്നൊന്നു പറയാൻ അങ്ങേർക്കു സമയമുണ്ടോ ? അതെങ്ങനാ, നാട്ടിൽ നടക്കുന്നത് വല്ലതും അറിഞ്ഞിട്ട് വേണ്ടേ പ്രതികരിക്കാൻ ? കഷ്ടം തന്നെ വായനാടുകാരെ.. അടുത്ത കൊല്ലോം വോട്ട് ഇങ്ങേര്ക്കുതന്നെ കൊടുത്തേക്കണം കേട്ടാ… ഉണ്ടംപൊരി തിന്നാൻ മാത്രം അറിയുന്ന ഒരു ജനപ്രതിനിധി..!! 😟😟
(വൽകഷ്ണം : ലഡാക്കിലല്ല എവിടെപ്പോയി ബൈക്ക് ഓടിച്ചാലൂം, ഡൽഹിയിൽ ആണൊരുത്തൻ ഇരിക്കുന്നതുകൊണ്ട് നെഞ്ചിൻകൂട് അരിപ്പയാകാതെ പോയപോലെ തിരികെയെത്തും… അമ്മൂമ്മയുടെയും, അപ്പന്റേയുമൊന്നും ഗതിവരില്ലെന്ന്…)