Crime
ബെംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പങ്കാളി കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പങ്കാളി കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേവയെ വൈഷ്ണവ് കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ബെംഗളൂരുവില്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇവർ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായെന്നും, ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ബേഗൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു.