Crime
സിഐയുടെ വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ച അഭിഭാഷകൻ കൊച്ചിയിൽ അറസ്റ്റിലായി
കൊച്ചി . പൊതു സ്ഥലത്ത് പുകവലിക്കരുതെന്നു ഉപദേശിച്ച പോലീസിന് നേരെ അക്രമം കാട്ടി സിഐയുടെ വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ച അഭിഭാഷകൻ കൊച്ചിയിൽ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്‌റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റ് ഇയാള്‍ പിടിച്ചു വാങ്ങി എറിഞ്ഞുടയ്‌ക്കുകയായിരുന്നു. എന്നാല്‍ പോലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകൻ ആരോപിച്ചിരിക്കുന്നത്.
സിഐയും സംഘവും ഞായറാഴ്ച രാത്രി പട്രോളിംഗിന് നടത്തുമ്പോൾ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകന്‍ പുകവലിച്ചത് കാണുകയായിരുന്നു. ഇത് പാടില്ലെന്നു ഉപദേശിച്ചതോടെയാണ് പ്രശനം ഉണ്ടാവുന്നത്. പോലീസിനോട് കയര്‍ത്ത മുഹമ്മദ് ഷാഹിമിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐയുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയായിരുന്നു. ഇതോടെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.