Latest News
കടക്കെണിയിൽ ട്രൗസറ് കിഴിഞ്ഞിരിക്കുവാ, എന്നാലും മുഖ്യന് പറക്കാൻ ഹെലികോപ്റ്റർ വരുന്നു
തിരുവനന്തപുരം . കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെപോലും സർക്കാരിന് ലക്ഷങ്ങളുടെ ബാധ്യതയാകുന്ന ധൂർത്തുകൾക്ക് ഒരു കുറവും ഇല്ല. ഇപ്പോഴിതാ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുക്കുകയാണ് സർക്കാർ. ഇതിനായി പ്രതിമാസം 80 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.
80 ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കുന്നതിന് ധനവകുപ്പ് അനുമതി നൽകിയിട്ടുള്ളത്. ഇതിനായി സർക്കാർ നൽകിയ ശുപാർശ കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് അംഗീകരിച്ചത്. ചിപ്സൺ എയർവെയ്സ് എന്ന കമ്പനിക്കാണ് ഹെലികോപ്റ്ററിന്റെ കരാർ നൽകുന്നത്. മാർച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിൽ എത്തിയിട്ടുള്ളത്.
മാർച്ച് മാസത്തിൽ ചിപ്സൺ എയർവെസിൽ നിന്നും ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അധിക പറക്കലിന് മണിക്കൂറിന് 90,000 രൂപ പ്രകാരം നൽകണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടിരുന്നത്. നിരക്ക് കുറയ്‌ക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി അതിനു തയ്യാറായില്ല. ഇതോടെ കരാർ കാര്യം താത്കാലികമായി മാറ്റിവെക്കുകയായിരുന്നു.
ഇപ്പോഴാവട്ടെ കമ്പനി ആവശ്യപ്പെടുന്ന തുകയ്‌ക്ക് ചിപ്സൺ എയർവെയ്സിന് തന്നെ കരാർ നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 20 മണിക്കൂർ പറക്കുന്നതിന് മാസം 80 ലക്ഷം രൂപ വാടകയും അധിക മണിക്കൂറിന് 90,000 രൂപയും നൽകാമെന്ന കരാറിനാണ് ധനവകുപ്പ് ഇപ്പോൾ കരാറിന് സമ്മതം നൽകിയിട്ടുള്ളത്. ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ സന്ദർശനം തുടങ്ങിയവയ്‌ക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ എടുക്കുന്നതെന്ന് ഉത്തരവിൽ പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ യാത്ര സൗകര്യം പരിഗണിച്ച് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതെന്നാണ് ശ്രദ്ധേയം.
(വാൽ കഷ്ണം: മൂട് കിഴിഞ്ഞ ട്രൗസറാണ് ഇട്ടു നടക്കുന്നതെങ്കിലും അത്യാർത്തി മൂത്ത ചില അല്പന്മാർ കിന്നരിവെച്ച തലപ്പാവ് വെച്ച് ഞെളിഞ്ഞേ നടക്കൂ)