Crime

താമിർ ജിഫ്രിയുടെ മരണത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്ന് പോലീസ്

Published

on

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി മരണപ്പെട്ട സംഭവത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്നു പോലീസ്. താമിർ ജിഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷിനെതിരെയാണ് പോലീസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഒരു ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പോലീസ് ചോദിച്ചിരിക്കുന്നത്.

അമിത ലഹരി ഉപയോഗവും ഹൃദ്രോഹവുമാണെന്ന് താമിറിന്റെ മരണ കാരണം എന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകളാണ് മരണ കാരണമായെന്ന് സർജൻ എഴുതിയത് ബോധപൂർവ്വമെന്നാണ് പോലീസ് ആരോപിക്കുന്നത്. ഇത് പോലീസിനെ കുടുക്കാൻ വേണ്ടിയായിരുന്നു. വിദഗ്ധരായ ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഇതിനിടെ താനൂർ കസ്‌റ്റഡി മരണത്തിൽ ആരോപണ വിധേയരായ എട്ട് പോലീസുകാരെ അന്വേഷണവിധേയമായി നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടായിരുന്നു. ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു. ഹൃദയ ധമനികൾക്കും തടസ്സമുണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ നിരവധി പ്രശ്നങ്ങളും കണ്ടെത്തിയിരുന്നതാണ്.

പൊലീസ് കസ്റ്റഡിയിലെ മർദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇടുപ്പിലും കാൽപാദത്തിലും കണംകാലിലും മർദ്ദനമേറ്റിരുന്നു.. ആമാശയത്തിൽ നിന്ന് ക്രിസ്‌റ്റൽ രൂപത്തിലുളള വസ്‌തു അടങ്ങിയ 2 പ്ലാസ്‌റ്റിക് കവറുകൾ കണ്ടെത്തിയിട്ടുണ്ട്.. അതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. റിപ്പോർട്ടിൽ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.

താമിര്‍ ജിഫ്രിയ്ക്ക് ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും, നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version