Crime
താമിർ ജിഫ്രിയുടെ മരണത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്ന് പോലീസ്

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി മരണപ്പെട്ട സംഭവത്തിൽ പോലീസിനെ കുടുക്കാൻ ഫൊറൻസിക് സർജൻ റിപ്പോർട്ട് എഴുതിയെന്നു പോലീസ്. താമിർ ജിഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷിനെതിരെയാണ് പോലീസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഒരു ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്നാണ് പോലീസ് ചോദിച്ചിരിക്കുന്നത്.
അമിത ലഹരി ഉപയോഗവും ഹൃദ്രോഹവുമാണെന്ന് താമിറിന്റെ മരണ കാരണം എന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകളാണ് മരണ കാരണമായെന്ന് സർജൻ എഴുതിയത് ബോധപൂർവ്വമെന്നാണ് പോലീസ് ആരോപിക്കുന്നത്. ഇത് പോലീസിനെ കുടുക്കാൻ വേണ്ടിയായിരുന്നു. വിദഗ്ധരായ ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ താനൂർ കസ്‌റ്റഡി മരണത്തിൽ ആരോപണ വിധേയരായ എട്ട് പോലീസുകാരെ അന്വേഷണവിധേയമായി നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടായിരുന്നു. ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു. ഹൃദയ ധമനികൾക്കും തടസ്സമുണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ നിരവധി പ്രശ്നങ്ങളും കണ്ടെത്തിയിരുന്നതാണ്.
പൊലീസ് കസ്റ്റഡിയിലെ മർദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇടുപ്പിലും കാൽപാദത്തിലും കണംകാലിലും മർദ്ദനമേറ്റിരുന്നു.. ആമാശയത്തിൽ നിന്ന് ക്രിസ്‌റ്റൽ രൂപത്തിലുളള വസ്‌തു അടങ്ങിയ 2 പ്ലാസ്‌റ്റിക് കവറുകൾ കണ്ടെത്തിയിട്ടുണ്ട്.. അതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. റിപ്പോർട്ടിൽ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.
താമിര്‍ ജിഫ്രിയ്ക്ക് ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും, നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ